Kerala News

കടുത്തുരുത്തിയിൽ കേരള കോണ്‍ഗ്രസ് (എം) വാര്‍ഡ് സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ചു

Keralanewz.com

കടുത്തുരുത്തി : കേരള കോണ്‍ഗ്രസ് (എം) സംസ്ഥാനമൊട്ടുക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വാര്‍ഡ് സമ്മേളനങ്ങള്‍ക്കും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പുകള്‍ക്കും കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ 12 മണ്ഡലങ്ങളിലും തുടക്കം കുറിച്ചു. 


മെമ്പര്‍ഷിപ്പു ക്യാമ്പയിനിലൂടെ പാര്‍ട്ടി അംഗത്വം സ്വീകരിച്ചവരുടെ വാര്‍ഡ് തലത്തിലുള്ള വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് ഭാരവാഹി തെരഞ്ഞെടുപ്പ് നടത്തുന്നത്.  നിയോജകമണ്ഡലത്തിലെ വിവിധ വാര്‍ഡ് സമ്മേളനങ്ങളില്‍ വിശദമായ ചര്‍ച്ചകളും പ്രമേയങ്ങളും സംഘടനാ വിഷയങ്ങളും വിലയിരുത്തി. വിവിധ സമ്മേളനങ്ങളില്‍ കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ഓഫീസ് ചാര്‍ജ്ജ് ജനറല്‍ സെക്രട്ടറി മുന്‍ എം. എല്‍. എ. സ്റ്റീഫന്‍ ജോര്‍ജ്ജ്, പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, എം. എല്‍. എ. മാരായ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, പ്രമോദ് നാരായണന്‍, പി. എം. മാത്യു എക്‌സ് എം. എല്‍. എ., നിയോജക മണ്ഡലം പ്രസിഡന്റ് പി. എം. മാത്യു ഉഴവൂര്‍, സംസ്ഥാന സെക്രട്ടറി സഖറിയാസ് കുതിരവേലി, കെ. റ്റി. യു. സി. സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, ഡോ. സിന്ധുമോള്‍ ജേക്കബ്, ജില്ലാ സെക്രട്ടറി പ്രദീപ് വലിയപറമ്പില്‍, തോമസ് റ്റി. കീപ്പുറം, ജോസഫ് ചാമക്കാലാ, പി. സി. കുര്യന്‍, ജോസ് തോമസ് നിലപ്പനകൊല്ലി, അഡ്വ. ബോസ് അഗസ്റ്റ്യന്‍, സിറിയക് ചാഴികാടന്‍, ടി. എ. ജയകുമാര്‍ തുടങ്ങിയവര്‍ സമ്മേളന ഉദ്ഘാടനവും സംഘടനാ വിഷയങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടിംഗിനും നേതൃത്വം നല്‍കി

  
വിവിധ മണ്ഡലങ്ങളില്‍ പ്രസിഡന്റുമാരായ പി. റ്റി. കുര്യന്‍, തോമസ് പുളിക്കയില്‍, കെ. സി. മാത്യു, സിബി മാണി, ബോബി മാത്യു, ബെല്‍ജി ഇമ്മാനുവേല്‍, സണ്ണി പുതിയിടം, ബിജു പഴയപുര, ജോസ് തൊട്ടിയില്‍, റോയി മലയില്‍, മാമ്മച്ചന്‍ അരീക്കതുണ്ടത്തില്‍, സേവ്യര്‍ കൊല്ലപ്പിള്ളി എന്നിവരും പാര്‍ട്ടി നേതാക്കളായ ബിജു മറ്റപ്പള്ളി, പി. എല്‍. അബ്രാഹം, സാബു കുന്നേല്‍, നയന ബിജു, മനോഹരന്‍ കെ. എസ്., രാജു കുന്നേല്‍ തുടങ്ങിയവരും നേതൃത്വം നല്‍കി.  ജുനുവരി അവസാനത്തോടുകൂടി വാര്‍ഡ് സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ച് മണ്ഡലം പ്രതിനിധി സമ്മേളനങ്ങള്‍ക്കും ഭാരവാഹി തെരഞ്ഞെടുപ്പിനും തുടക്കം കുറിക്കും.  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സമ്മേളന പരിപാടികള്‍ പുരോഗമിക്കുന്നത്

Facebook Comments Box