Kerala News

പിതാവ് വിവാഹം കഴിക്കുന്നതിൽ വിരോധം; മകൻ വീട് അടിച്ചുതകർത്തു

Keralanewz.com

തിരുവനന്തപുരം: പിതാവ് വിവാഹം കഴിക്കുന്നതിന്റെ വിരോധത്തിൽ മകൻ വീട് അടിച്ചുതകർത്തതായി പരാതി. കാട്ടാക്കട സ്വദേശി മനോഹരന്റെ വീട്ടിലാണ് മകൻ സനൽകുമാറും സുഹൃത്തുക്കളും അക്രമം അഴിച്ചുവിട്ടത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. വീടിന്റെ ജനൽച്ചില്ലുകൾ അടിച്ചുതകർത്ത സംഘം 45000 രൂപ അപഹരിച്ചതായും വസ്ത്രങ്ങളും അഞ്ച് നാടൻ കോഴികളെ മോഷ്ടിച്ചതായും മനോഹരൻ നൽകിയ പരാതിയിലുണ്ട്. ഒറ്റയ്ക്ക് താമസിക്കുന്ന താൻ വീണ്ടും വിവാഹം കഴിക്കാൻ തീരുമാനിച്ചതിന്റെ വിരോധത്തിലാണ് മകൻ ആക്രമണം നടത്തിയതെന്നാണ് മനോഹരന്റെ ആരോപണം.ഭാര്യ മരിച്ചതിന് ശേഷം മനോഹരൻ ഒറ്റയ്ക്കാണ് താമസം. മകനും മകൾക്കും പാരമ്പര്യമായി നൽകാനുള്ള സ്വത്തുക്കളെല്ലാം നേരത്തെ വീതിച്ചുനൽകിയിരുന്നു.

നിലവിൽ താമസിക്കുന്ന വീടും സ്ഥലവും താൻ ഒറ്റയ്ക്ക് അധ്വാനിച്ചുണ്ടാക്കിയതാണെന്നാണ് മനോഹരൻ പറയുന്നത്. ഭാര്യ മരിച്ചതോടെ തന്റെ കാര്യങ്ങൾ നോക്കാൻ ആരുമില്ലെന്നും അതിനാലാണ് വിവാഹം കഴിക്കാനുള്ള ആഗ്രഹം അറിയിച്ചതെന്നും മനോഹരൻ പറഞ്ഞു. ഇതിന്റെ വൈരാഗ്യത്തിലാണ് മകനും മറ്റുനാലുപേരും വീട്ടിൽ കയറി അക്രമം അഴിച്ചുവിട്ടതെന്നാണ്…

Facebook Comments Box