Kerala News

ഇലക്‌ട്രിക് ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം

Keralanewz.com

മുംബൈ: ഇലക്‌ട്രിക് ബൈക്ക് ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവതിക്ക് ദാരുണാന്ത്യം.മഹാരാഷ്‌ട്രയിലെ കരാടിലാണ് സംഭവം.മഹോപ്രെ സ്വദേശി ശിവാനി അനില്‍ പട്ടീല്‍ (23) ആണ് മരിച്ചത്.

ബൈക്കിന്‍റെ ബാറ്ററി ഊരി വീടിനകത്ത് ചാര്‍ജ് ചെയ്യുന്നതിനിടയില്‍ ശിവാനിക്ക് ഷോക്കേല്‍ക്കുകയായിരുന്നു.ശിവാനിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കരാട് റൂറല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്

Facebook Comments Box