Thu. Mar 28th, 2024

കോട്ടയത്ത് പുതുതായി വാങ്ങിയ വാഹനത്തിന് ഇഷ്ട നമ്പര്‍ സ്വന്തമാക്കാന്‍ ഉടമ മുടക്കിയത് 8.80 ലക്ഷം

By admin May 23, 2022 #news
Keralanewz.com

കോട്ടയം: പുതുതായി വാങ്ങിയ വാഹനത്തിന് ഇഷ്ട നമ്പര്‍ സ്വന്തമാക്കാന്‍ ഉടമ മുടക്കിയത് 8.80 ലക്ഷം. അയര്‍ക്കുന്നം കുടകശേരില്‍ ടോണി വര്‍ക്കിച്ചനാണ് തന്റെ കാറിന് ലക്ഷങ്ങൾ മുടക്കി ഇഷ്ട നമ്പർ നേടിയത്. കോട്ടയം ആര്‍ടി ഓഫിസില്‍ നിന്നുളള കെഎല്‍ 05 എവൈ 7777 എന്ന നമ്പരിനാണ് അദ്ദേഹം  ലക്ഷങ്ങൾ മുടക്കിയത്. 

തന്‍റെ മുന്‍ വാഹനങ്ങളായ ജാഗ്വാറിനും, കിയയുടെ സെല്‍ടോസിനുമെല്ലാം ഉള്ള അതേ നമ്പരായ 7777 എന്ന നമ്പര്‍ തന്നെ പുതിയ വാഹനത്തിനും വേണമെന്നാണ് ഉടമ ആഗ്രഹിച്ചത്. കിയ മോട്ടേഴ്സിന്റെ പുതിയ മോഡലായ കാര്‍ണിവല്‍ ലിമിസിന്‍ പ്ലസ് കാർ നേടാനാണ് ഇപ്പോൾ ഇദ്ദേഹം ഇഷ്ട നമ്പർ നേടാൻ ലക്ഷങ്ങൾ സർക്കാരിന് കൊടുത്തത്. തെള്ളകത്തെ ഷോറൂമില്‍ നിന്നാണ് ഇദ്ദേഹം കിയയുടെ ഏറ്റവും പുതിയ മോഡൽ കാര്‍ണിവല്‍ ലിമിസിന്‍ പ്ലസ് ബുക്ക് ചെയ്തത്. ഓണ്‍ലൈനായി കെഎല്‍ 05 എവൈ 7777 എന്ന നമ്പരിനു വേണ്ടി ഇദ്ദേഹം ബുക്ക് ചെയ്തു. എന്നാല്‍ ഈ നമ്പരിനായി മറ്റൊരാൾ കൂടി കളത്തിലെത്തി. തുടര്‍ന്ന് ഓണ്‍ലൈന്‍ മുഖേന വാശിയേറിയ ലേലം നടക്കുകയായിരുന്നു.

ഇദ്ദേഹത്തിനൊപ്പം ഇതേ നമ്പരിനായി മത്സരിച്ചയാള്‍ 7.80 ലക്ഷം വരെ ലേലം വിളിച്ചെങ്കിലും ലേലം ചൂടുപിടിച്ചപ്പോള്‍ അയാൾ പിന്മാറി. 45.40 ലക്ഷം രൂപമുടക്കിയാണ് ഇദ്ദേഹം  വാഹനം വാങ്ങിയത്. മുമ്പ് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് ഇഷ്ട നമ്പര്‍ ലഭിക്കുന്നതിനായി പ്രമുഖ സിനിമാ താരം പൃഥ്വിരാജ് സുകുമാരൻ മുടക്കിയത് ഏഴര ലക്ഷമായിരുന്നു. ഈ റെക്കോര്‍ഡാണ് ടോണി വര്‍ക്കിച്ചന്‍ മറികടന്നത്. കോട്ടയം ജില്ലയിലെ റെക്കോര്‍ഡ് തുകയാണിത്. ഇദ്ദേഹം വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ സ്വന്തമാക്കിയത്

Facebook Comments Box

By admin

Related Post