Fri. Apr 26th, 2024

ഫെയ്സ്ബുക്ക് ഇനി ‘മെറ്റ’; കമ്പനിയുടെ പുതിയ പേര് പ്രഖ്യാപിച്ച് സുക്കര്‍ബര്‍ഗ്

By admin Oct 29, 2021 #news
Keralanewz.com

ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക മാധ്യമ കമ്പനിയായ ഫേസ്ബുക്ക് തങ്ങളുടെ കോർപ്പറേറ്റ് പേരായിരുന്ന ഫെയിബുക്ക് എന്നതാണ് മെറ്റ (META )എന്നാക്കി മാറ്റിയത് (metaverse എന്നാണ് പൂർണ്ണ വാക്ക് )
എന്നാൽ മെറ്റ കമ്പനിക്ക് കീഴിൽ സോഷ്യൽ അപ്ലിക്കേഷനുകളായ ഫെയിസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നിവയുടെ പേരുകൾ അതേ പേരിൽ തുടരും

വ്യാഴാഴ്ച നടന്ന ഫേസ്ബുക്ക് കണക്ടിൽ ഫേസ്ബുക്ക് സി.ഇ.ഒ മാർക് സക്കർബർഗ് പേരുമാറ്റം പ്രഖ്യാപിക്കുകയായിരുന്നു.വിർച്യുൽ റിയാലിറ്റി ലോകത്തെക്കും, 3D ലോകത്തെക്കും സാമൂഹ്യ മാധ്യമത്തെ മാറ്റുക എന്നതാണ് ലക്ഷ്യം

ഫേസ്ബുക് എന്ന സോഷ്യൽ ആപ്പ്ലിക്കേഷന്റെ പേരാണ് മാറ്റിയത് എന്ന രീതിയിൽ ചില മാധ്യമങ്ങളും, ആളുകളും പ്രചരിപ്പിക്കുന്നത് തെറ്റാണ്.

ഫെയിസ്ബുക്ക് വാട്സാപ്പ് ഇൻസ്റ്റഗ്രാം തുടങ്ങിയ അപ്ലിക്കേഷനുകൾ അതാത് പേരുകളിൽ തുടരും എന്നാൽ ഫെയിസ്ബുക്ക് ഇൻകോർപ്പറേഷൻ എന്ന പാരന്റൽ കമ്പനി ഇനി മുതൽ മെറ്റ എന്ന പുതിയ പേരിലും ലോഗോയിലും അറിയപ്പെടും

Facebook Comments Box

By admin

Related Post