Sat. Apr 27th, 2024

നഗരപ്രദേശത്ത് പദ്ധതിയുടെ 25 ശതമാനവും ഗ്രാമപ്രദേശത്ത് 35 ശതമാനവും സബ്സിഡി;സംരംഭകർക്ക് നിർമ്മാണ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് 25 ലക്ഷം രൂപവരെയും സേവന സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ വരെയുള്ള പദ്ധതികൾക്കാണ് വായ്പ

By admin Jun 20, 2021 #news
Keralanewz.com

ന്യൂഡൽഹി : തൊഴിൽ സംരംഭകർക്ക് ആശ്രയിക്കാവുന്ന മികച്ച വായ്പ പദ്ധതിയാണ് പി എം ഇ ജി പി (പ്രൈംമിനിസ്റ്റേഴ്സ് എംപ്ലോയ്മെൻറ് ജനറേഷൻ പ്രോഗ്രാം). സംരംഭകർക്ക് നിർമ്മാണ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് 25 ലക്ഷം രൂപവരെയും സേവന സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ വരെയുള്ള പദ്ധതികൾക്കാണ് വായ്പ അനുവദിക്കുന്നത്.

ആർക്കൊക്കെ അപേക്ഷിക്കാം ?

+18 വയസ്സ് തികഞ്ഞ വ്യക്തികൾക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ബാധകമല്ല.

വിദ്യാഭ്യാസ യോഗ്യത :

10 ലക്ഷത്തിനു മുകളിൽ വരുന്ന നിർമാണ സ്ഥാപനങ്ങൾക്കും 5 ലക്ഷത്തിനു മുകളിൽ വരുന്ന സേവന സ്ഥാപനങ്ങൾക്കും അപേക്ഷകൻ എട്ടാം ക്ലാസ് പാസായിരിക്കണം.

സബ്സിഡി:

പ്രത്യേക വിഭാഗങ്ങൾക്ക് (സ്ത്രീകൾ, എസ്സി, എസ്ടി, ഒബിസി, മത ന്യൂനപക്ഷങ്ങൾ, ഭിന്നശേഷിക്കാർ, വിമുക്ത ഭടൻമാർ എന്നിവർ). നഗരപ്രദേശത്ത് പദ്ധതിയുടെ 25 ശതമാനവും ഗ്രാമപ്രദേശത്ത് 35 ശതമാനവും സബ്സിഡി ലഭിക്കുന്നു. പൊതുവിഭാഗങ്ങൾക്കു നഗര പ്രദേശത്ത് 15 ശതമാനവും ഗ്രാമപ്രദേശത്ത് 25 ശതമാനവും സബ്സിഡി ലഭിക്കുന്നു.

സംരംഭകന്റെ വിഹിതം:

പ്രത്യേക വിഭാഗത്തിൽപ്പെട്ടവർക്ക് പദ്ധതിയുടെ 5ശതമാനവും പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് 10 ശതമാനവുമാണ് സംരംഭകന്റെ വിഹിതം അഥവാ മാർജിൻ.

എങ്ങിനെ അപേക്ഷ സമർപ്പിക്കാം?

ഓൺലൈൻ വഴി www.kviconline.gov.in അപേക്ഷിക്കാം. അപേക്ഷയോടൊപ്പം താഴെപ്പറയുന്ന രേഖകളും അപ്ലോഡ് ലോഡ് ചെയ്യേണ്ടതാണ്.

  1. ഫോട്ടോ
    2.ആധാർകാർഡ്
  2. പാൻ കാർഡ്.
  3. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.
  4. പോപ്പുലേഷൻ സർട്ടിഫിക്കറ്റ്.
  5. പ്രൊജക്റ്റ് റിപ്പോർട്ട്.
    7 .മെഷിനറിയുടെ ക്വട്ടേഷൻ.
    8.വാടക എഗ്രിമെന്റ്.

വായ്പ വിതരണത്തിനു ശേഷം സബ്സിഡി ബാങ്കിൽ എത്തിച്ചേരും. സബ്സിഡി കഴിച്ചുള്ള വായ്പാ തുകയ്ക്കു മാത്രമേ ബാങ്ക് പലിശ ഈടാക്കുകയുള്ളൂ. മൂന്നു വർഷത്തിന് ശേഷം സബ്സിഡി വായ്പയിലേക്ക് വരവ് വെക്കുന്നു. പലിശ നിരക്ക് ഓരോ ബാങ്കിന്റെയും നിയമാവലിക്ക് അനുസരിച്ചായിരിക്കും

Facebook Comments Box

By admin

Related Post