ജനന, മരണ രജിസ്ട്രേഷന് ആധാർ നിർബന്ധമല്ല

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

ന്യൂഡൽഹി: ജനന, മരണ രജിസ്ട്രേഷന് ആധാർ നിർബന്ധമല്ല. രജിസ്ട്രാർ ജനറലിന്റെ വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സിവിൽ റജിസ്ട്രേഷൻ സംവിധാനത്തെക്കുറിച്ചുള്ള പുതിയ റിപ്പോർട്ടിലാണ് ജനന മരണ രജിസ്ട്രേഷന് ആധാർ കാർഡ് നിർബന്ധമല്ലെന്ന് പറയുന്നത്.

1969 ലെ ജനന–മരണ റജിസ്ട്രേഷൻ നിയമത്തിൽ റജിസ്ട്രേഷനായി ഒരാളെ തിരിച്ചറിയുന്നതിന് ആധാർ വേണമെന്നു വകുപ്പില്ല. എല്ലാ സംസ്ഥാനങ്ങളിലെ രജിസ്ട്രാർമാരും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. യുപിയിലും ഹരിയാനയിലും ജനന–മരണ റജിസ്ട്രേഷന് ആധാർ നിർബന്ധമാക്കിയ കാര്യവും റിപ്പോർട്ടിലുണ്ട്. 2011 ൽ 82.4% ജനനം റജിസ്റ്റർ ചെയ്തിരുന്നത് 2019 ൽ 92.7% ആയെന്നും റിപ്പോർട്ടിലുണ്ട്


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •