Kerala News

പാറശ്ശാലയിൽ വനിത ഡോക്ടറെ നടുറോഡില്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം:പ്രതിയെ തടഞ്ഞ നാട്ടുകാർക്കെതിരെയും കേസ്

Keralanewz.com

പാറശാല: വനിത ഡോക്ടറെ നടുറോഡില്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ തടഞ്ഞ നാട്ടുകാരുടെ പേരിലും പൊലീസ് കേസെടുത്തു

നാട്ടുകാര്‍ തന്നെ സംഘം ചേര്‍ന്ന് ആക്രമിച്ചതായി കേസിലെ പ്രതിയായ കോട്ടുകാല്‍ ചരുവിള രാജ് നിവാസില്‍ ശരത് രാജ് (27) നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പത്തോളം പേരെ പ്രതിയാക്കിയാണ് കേസ്. സ്ത്രീകള്‍ അടക്കമുള്ളവര്‍ പാടുപെട്ടാണ് അന്ന് ഡോക്ടറെ രക്ഷപ്പെടുത്തിയത്

അക്രമത്തിന് ഇരയായ ഡോക്ടര്‍ക്ക് എതിരെയും യുവാവിന്റെ പരാതിയില്‍ കേസ് എടുത്തു. 20ന് ഉച്ചയ്ക്ക് ഉദിയന്‍കുളങ്ങര ജംക്ഷന് സമീപം ആണ് ഡോക്ടറെ ശരത് രാജ് തള്ളി വീഴ്‌ത്തിയ ശേഷം കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഡോക്ടര്‍ രണ്ട് ദിവസത്തിന് ശേഷം സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. തുടര്‍ന്ന് വധശ്രമം, സ്ത്രീയെ അക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത ശരത് രാജ് റിമാന്‍ഡിലാണ്

Facebook Comments Box