കാമുകനൊപ്പം കാറിൽ കറങ്ങാൻ ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നും സ്വാർണാഭരണം മോഷ്ടിച്ച കേസിൽ യുവതിയും കാമുകനും അറസ്റ്റിൽ

Spread the love
       
 
  
    

തിരുവനന്തപുരം : ജോലി ചെയ്തിരുന്ന വീട്ടിൽ നിന്ന് പണവും സ്വർണവും തട്ടിയെടുത്ത കേസിൽ യുവതിയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. വിതുര സ്വദേശിനി തസ്മി (24), സുഹൃത്ത് അൽഫാസ് (26) എന്നിവരാണ് അറസ്റ്റിലായത്.

തസ്മി ജോലി ചെയ്തിരുന്ന പാങ്ങപ്പാറയിലെ ഭുവനചന്ദ്രൻ എന്നയാളുടെ വീട്ടിൽ നിന്നും ഒൻപത് ഗ്രാം സ്വർണം വെള്ളിയാഴ്ച വൈകിട്ട് മോഷണം പോയിരുന്നു. ജോലി കഴിഞ്ഞ് തസ്മി പോയതിന് ശേഷമാണ് വീട്ടുകാർ സ്വർണം നഷ്ട്ടപെട്ടതായി അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തസ്മിയാണ് മോഷണം നടത്തിയതെന്ന് മനസിലാക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.

സ്വർണം മോഷ്ടിച്ചതിന് ശേഷം തസ്മി ബസിൽ കയറി ആറ്റിങ്ങലിലേക്ക് പോകുകയും. സ്വർണം വിറ്റ പണം കൊണ്ട് കാർ വാടകയ്‌ക്കെടുത്ത് കാമുകനൊപ്പം കറങ്ങുകയുമായിരുന്നു. തുടർന്ന് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. മോഷ്ടിച്ച സ്വർണം പിന്നീട് പോലീസ് സ്വാർണക്കടയിൽ നിന്നും കണ്ടെടുത്തു

Facebook Comments Box

Spread the love