Kerala News

പതിനാലുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഇരുപതുകാരന്‍ അറസ്റ്റില്‍

Keralanewz.com

പൊന്നാനി ;പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പൊന്നാനി സ്വദേശിയായ ഇരുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു . പൊന്നാനി സ്വദേശി പരീകുട്ടിക്കാനകത്ത് മുഹമ്മദ് അഷ്ഫാഖാണ് (20) പിടിയിലായത്. എന്നാല്‍,പീഡനത്തെ തുടര്‍ന്ന് യുവാവിന്റെ ഭീഷണിയില്‍ ഭയപ്പെട്ട 14 കാരിയായ പെണ്‍കുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല. ദിവസങ്ങള്‍ക്ക് മുന്‍പ് അസ്വസ്ഥതകള്‍ പ്രകടമായതിനെത്തുടര്‍ന്ന് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് തെളിഞ്ഞത്.തുടര്‍ന്ന് ബന്ധുക്കള്‍ പൊന്നാനി പൊലീസില്‍ പരാതി നല്‍കുകയും അഷ്ഫാഖിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു

Facebook Comments Box