Kerala News

കെ.എം മാണി സ്മൃതി സംഗമം ഇന്ന് (09.04.2022)

Keralanewz.com

കെ.എം മാണി സ്മൃതി സംഗമം ഇന്ന് രാവിലെ 9 മണി മുതല്‍ 2 മണി വരെ കോട്ടയം തിരുനക്കര മൈതാനത്ത് നടക്കുമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് അറിയിച്ചു. രാവിലെ 9 മണിക്ക് ചെയര്‍മാന്‍ ജോസ് കെ.മാണി പുഷ്പാര്‍ച്ചന നടത്തി സംഗമം ആരംഭിക്കും. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും പങ്കെടുക്കുന്ന പരിപാടിക്ക് പ്രത്യേകമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വടക്ക് ഭാഗത്ത് നിന്നും എത്തിച്ചേരുന്ന ബസ് ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ പ്രവര്‍ത്തകരെ തിരുനക്കരയില്‍ ഇറക്കിയതിന് ശേഷം നാഗമ്പടം പോപ്പ് മൈതാനിയില്‍ പാര്‍ക്ക് ചെയ്യണം.

മറ്റ് ചെറുവാഹനങ്ങള്‍ സ്‌പോര്‍സ് കൗണ്‍സില്‍ ഇന്‍ഡോര്‍‌സ്റ്റേഡിയത്തിന്റെ പാര്‍ക്കിംഗ് ഏരിയായിലും, ശാസ്ത്രി റോഡിന്റെ ഇരുസൈഡിലുമായി പാര്‍ക്ക് ചെയ്യണം. തെക്ക് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പ്രവര്‍ത്തകരെ ഇറക്കിയതിന് ശേഷം കോടിമത ഈരയില്‍ കടവ് റോഡിന്റെ സൈഡുകളിലും പാര്‍ക്ക് ചെയ്യേണ്ടതാണ്. കെ.കെ. റോഡ് വഴി വരുന്ന വാഹനങ്ങള്‍ കുര്യന്‍ ഉതുപ്പ് റോഡ് സൈഡുകളിലും പാര്‍ക്ക് ചെയ്യേണ്ടതാണ്

Facebook Comments Box