Sat. Apr 27th, 2024

വലിയൊരു ഇടവേളക്ക് ശേഷം അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനിച്ച്‌ കേരളം

By admin Sep 8, 2021 #news
Keralanewz.com

തിരുവനന്തപുരം: ( 08.09.2021) വലിയൊരു ഇടവേളക്ക് ശേഷം അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനിച്ച്‌ കേരളം. സംസ്ഥാന സര്‍കാര്‍ എടുത്ത സുപ്രധാനമായ തിരുമാനങ്ങളില്‍ ഒന്നാണ് ഇത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുക എന്നുള്ളത്. നീണ്ട മാസങ്ങള്‍ക്ക് ശേഷമാണ് വിദ്യാര്‍ഥികള്‍ ഓഫ്ലൈന്‍ ക്ലാസില്‍ ഇരിക്കാന്‍ പോകുന്നത്. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ ഉള്‍പെടെയുള്ള ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് ഒക്ടോബര്‍ നാല് മുതല്‍ ഓഫ്‌ലൈനായി ക്ലാസുകള്‍ തുടങ്ങുന്നത്.

മെഡികല്‍ അനുബന്ധ കോഴ്‌സുകള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങളും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും പോളിടെക്‌നികുകളും ഉള്‍പെടെയുള്ള വി?ദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുക. വിദ്യാര്‍ഥികളും അധ്യാപകരും ഓഫീസ് ജീവനക്കാര്‍ അടക്കമുള്ള എല്ലാവരും ഒരു ഡോസ് വാക്‌സിനെങ്കിലും നിര്‍ബന്ധമായും എടുത്തിരിക്കണം. എംബിബിഎസ് അടക്കമുള്ളവരുടെ അവസാന വര്‍ഷ ക്ലാസുകള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. കെ ടി യു എഞ്ചിനീയറിം?ഗ് അവസാന വര്‍ഷ ക്ലാസുകള്‍ തുടങ്ങാന്‍ തീരുമാനമെടുത്തിരുന്നുവെങ്കിലും പിന്നീട് അത് മാറ്റി വെക്കുകയായിരുന്നു.

അതേസമയം സംസ്ഥാനത്ത് റെസിഡന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള പരിശീലന സ്ഥാപനങ്ങള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. ബയോ ബബിള്‍ മാതൃകയിലായിരിക്കും പ്രവര്‍ത്തനം. ക്യാംപസ് വിട്ട് പുറത്തേക്കോ അകത്തേക്കോ ആരും തന്നെ പ്രവേശിക്കാന്‍ പാടില്ല എന്നാണ് ഏറ്റവും പ്രധാനപ്പെട്ട നിര്‍ദേശം. ഇവിടെയും ഒരു ഡോസ് വാക്സിന്‍ നിര്‍ബന്ധമായും സ്വീകരിക്കണം

Facebook Comments Box

By admin

Related Post