Kerala News

നടി ദേവി അജിത്തിന്റെ മകള്‍ വിവാഹിതയായി

Keralanewz.com

നടി ദേവി അജിത്തിന്റെ മകള്‍ വിവാഹിതയായി. നന്നു എന്ന് വിളിക്കുന്ന നന്ദനയാണ് വിവാഹിതയായത്. തിരുവനന്തരപുരം സ്വദേിയായ സിദ്ധാര്‍ത്ഥ് ആണ് വരന്‍. ബ്രാന്‍ഡ് അനലിസ്റ്റായി ജോലി ചെയ്യുകയാണ് നന്ദന. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു നന്ദനയുടെയും സിദ്ധാര്‍ത്ഥിന്റെയും വിവാഹനിശ്ചയം നടന്നത്.

”സിദ്ധുവും നന്നുവും സ്‌കൂളില്‍ ഒന്നിച്ച് പഠിച്ചതാണ്. അടുത്ത സുഹൃത്തുക്കളായിരുന്നു. വിവാഹത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോള്‍ രണ്ടു വീട്ടുകാരും ആലോചിച്ച് തീരുമാനിക്കുകയായിരുന്നു. വലിയ സന്തോഷത്തിലൂടെയാണ് ഞാനിപ്പോള്‍ കടന്നു പോകുന്നത്….”.- നന്നുവിന്റെ വിവാഹത്തെക്കുറിച്ച് ദേവി ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.

‘സിദ്ധുവിനെ എനിക്കു കുട്ടിക്കാലം മുതല്‍ അറിയാം. തിരുവനന്തപുരത്താണ് സിദ്ധുവിന്റെ വീട്. കണ്‍സ്ട്രക്ഷന്‍ ബിസിനസ്സാണ്. സിദ്ധുവിന്റെ അച്ഛന്‍ ഹരി ശാസ്തമംഗലം കൗണ്‍സിലറായിരുന്നു. അദ്ദേഹം 4 വര്‍ഷം മുമ്പ് മരിച്ചു. ലണ്ടനില്‍ ഫിലിം മേക്കിങ് ആണ് സിദ്ധു പഠിച്ചതെങ്കിലും അച്ഛന്‍ പോയ ശേഷം ബിസിനസ്സ് ഏറ്റെടുക്കുകയായിരുന്നു. ഒറ്റമോനാണ്. അമ്മ കീര്‍ത്തി.’-ദേവി പറഞ്ഞു.

‘മോളിപ്പോള്‍ ചെന്നൈയിലാണ്. ബ്രാന്‍ഡ് അനലിസ്റ്റായി ജോലി ചെയ്യുന്നു.എന്റെ ലോകം നന്നുവാണ്. അവളുടെ കല്യാണം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ്. മോള്‍ ജനിക്കുമ്പോള്‍ എനിക്ക് 20 വയസ് കഴിഞ്ഞിട്ടേയുള്ളു. മോള്‍ക്ക് 4 വയസ്സുള്ളപ്പോഴാണ് അജിയുടെ മരണം. എനിക്കപ്പോള്‍ 24 വയസ്സ്. വേര്‍പാടിന്റെ നൊമ്പരം ബാധിക്കാത്ത, കാര്യങ്ങള്‍ മനസ്സിലാകാത്ത ഒരു പ്രായമായിരുന്നല്ലോ മോള്‍ക്ക്. എങ്കിലും അവള്‍ അച്ഛന്റെ സാന്നിധ്യം മിസ് ചെയ്തിരിക്കാം. പക്ഷേ, അത് അറിയിക്കാതെയാണ് ഞാനും എന്റെ അച്ഛനും അമ്മയുമൊക്കെച്ചേര്‍ന്ന് അവളെ വളര്‍ത്തിയത്.’–ദേവി പറയുന്നു

Facebook Comments Box