Mon. May 6th, 2024

വാർഷികാഘോഷവും ധനസഹായ വിതരണവും നടത്തി

By admin May 25, 2022 #news
Keralanewz.com

രാമപുരം: രാമപുരം കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റിന്റെ 5-ാമത് വാർഷികാഘോഷവും നിർദ്ധന രോഗികൾക്ക് ധനസഹായ വിതരണവും നടത്തി. രാമപുരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന വാർഷികാഘോഷം രാമപുരം ഫൊറോനാ പള്ളി വികാരി റവ.ഡോ.ജോർജ്ജ് വർഗ്ഗീസ് ഞാറക്കുന്നേൽ ഉദ്ഘാടനം ചെയ്തു. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന ഈ ട്രസ്റ്റിന്റെ പ്രവർത്തനം തികച്ചും മാതൃകാപരമായ കാര്യമാണെന്നും ഇതിന്റെ ഭാരവാഹികൾ അഭിനന്ദനം അർഹിക്കുന്നവരാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു

രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ടൗൺ വാർഡ് മെമ്പർ സണ്ണി അഗസ്റ്റ്യൻ പൊരുന്നക്കോട്ട് നിർദ്ധന രോഗികളായ 100 പേർക്ക് ധനസഹായം വിതരണം ചെയ്തു. നിർദ്ധന സ്കൂൾ കുട്ടികൾക്ക് പഠനോപകരണ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി പീറ്ററും ചേർന്ന് നിർവ്വഹിച്ചു. കേണൽ കെ എൻ വി ആചാരി കണ്ണനാട്ട് നിർദ്ധന കുടുംബങ്ങൾക്ക് അരി വിതരണം നടത്തി. എം റ്റി ജാന്റീഷ്, എം ആർ രാജു, പി പി നിർമ്മലൻ, പി ജെ മത്തച്ചൻ, ടൈറ്റസ് മാത്യു, ദീപു സുരേന്ദ്രൻ, ജയിംസ് കണിയാരകത്ത്, മേരിക്കുട്ടി അഗസ്റ്റ്യൻ, പഞ്ചായത്തംഗം അമ്മിണി കെ എൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ട്രസ്റ്റ് പ്രസിഡന്റ് സുജാത ഷാജി സ്വാഗതവും കമ്മിറ്റിയംഗം മീനാക്ഷി ലക്ഷ്മികൃപ നന്ദിയും പറഞ്ഞു

Facebook Comments Box

By admin

Related Post