കാശ് ആകുമ്പോള്‍ ഡ്രസിന്റെ നീളം കുറയും;കാല്മുട്ട് കാണിച്ച ചിത്രത്തിന് താഴെ ചൊറിയന്‍; ഇതിന് നടി അമൃത നല്‍കിയ കിടിലന്‍ മറുപടി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇടയില്‍ വലിയ ആരാധകരുള്ള നടിയാണ് അമൃത നായര്‍. കുടുംബ വിളക്കിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെയാണ് താരത്തിന് ആരാധകര്‍ വര്‍ധിക്കുന്നത്. ശീതള്‍ എന്ന കഥാപാത്രം വലിയ രീതിയില്‍ താരത്തിന് പ്രശസ്തി നേടി കൊടുത്തിയുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം കുടുംബ വിളക്കില്‍ നിന്നും താരം പിന്മാറുകയാണെന്ന് അറിയിച്ചിരുന്നു. വ്യക്തിപരമായ കാരണം കൊണ്ട് പിന്മാറുന്നുവെന്നായിരുന്നു അമൃത നായര്‍ അറിയിച്ചത്. ഇത് ഞെട്ടലോടെയായിരുന്നു ആരാധകര്‍ കേട്ടത്

അതേസമയം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് അമൃത. ഇതിലൂടെ പുതിയ ഫോട്ടോ ഷൂട്ടുകള്‍ താരം ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്ന ചിത്രമാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്

കാല്മുട്ടി കാണുന്ന വിധത്തിലുള്ള ചുമന്ന ഡ്രസ് ഇട്ട ചിത്രമായിരുന്നു അമൃത പങ്കുവച്ചത്. നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ താരത്തിനെ പ്രശംസിച്ച് എത്തിയത്. എന്നാല്‍ ചില സദാചാര ചൊറിയന്മാരായ ആങ്ങളമാര്‍ താരത്തിനെ വിമര്‍ശിച്ച് എത്തുകയായിരുന്നു

കാല്മുട്ട് കണ്ടതാണ് ഈ സദാചാര ആങ്ങളമാരുടെ പ്രശ്‌നം. കാശ് ആകുമ്പോള്‍ ഡ്രസിന്റെ നീളം കുറയും എന്നാണ് ഒരു ചൊറിയന്‍ കുറിച്ചത്. ഇതിന് വായടപ്പിക്കുന്ന മറുപടിയാണ് അമൃത നല്‍കിയത്. ഞാന്‍ എങ്ങനെ ഡ്രസ് ധരിക്കണമെന്ന് ഉള്ളത് എന്റെ തീരുമാനമാണ്. മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നാണ് താരം മറുപടി നല്‍കിയത്

എന്റെ സ്വാതന്ത്ര്യം ആണ് എങ്ങനെ വസ്ത്രം ധരിക്കണം എന്ന് പറഞ്ഞു കൊറേ അലവലാതികള്‍ ഇറങ്ങിക്കോളും എന്നാണ് മറ്റൊരു ചൊറിയന്‍ കുറിച്ചത്. ഇതിനും താരം ചുട്ടമറുപടി നല്‍കി. തന്നെ പോലെയുള്ള അലവലാതികള്‍ ഇങ്ങനെ ചിന്തിക്കുന്നതാണ് പ്രശ്‌നമെന്നാണ് താരം മറുപടി നല്‍കിയിരിക്കുന്നത്.

എന്തായാലും രണ്ട് സദാചാര ആങ്ങളമാരെയും കണ്ടം വഴി ഓടിച്ചിരിക്കുകയാണ് അമൃത നായരും മറ്റ് ആരാധകരും കൂടി.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •