Mon. Apr 29th, 2024

മലയാള ചിത്രം പ്രിയന്‍ ഓട്ടത്തിലാണ് : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

By admin Jun 18, 2022 #filim
Keralanewz.com

ആന്റണി സോണി സംവിധാനം ചെയ്യുന്ന പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തില്‍ ഷറഫുദ്ദീനും നൈല ഉഷയും പ്രധാന വേഷത്തില്‍ എത്തുന്നു.

വ്യു സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മിക്കുന്ന ചിത്രത്തിന് അഭയകുമാറും അനില്‍ കുര്യനും ചേര്‍ന്നാണ് രചന.സിനിമയിലെ ജൂണ്‍ 24ന് പ്രദര്‍ശനത്തിന് എത്തും.

പി. എം ഉണ്ണിക്കൃഷ്ണനാണ് ഛായാഗ്രഹകന്‍. അതേസമയം നിരവധി ചിത്രങ്ങളാണ് ഷറഫുദ്ദീനെ കാത്തിരിക്കുന്നത്. ആഷിഖ് അബു സംവിധാനം ചെയ്ത നാരദനിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

റിമ കലിംഗലിന്റെ നായകനായി എത്തുന്ന ഹാഗറാണ് ഷറഫുദ്ദീന്റെ മറ്റൊരു ചിത്രം. ജോഷി സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രം പാപ്പനിലും നൈല ഉഷ അഭിനയിക്കുന്നുണ്ട്.പൊറിഞ്ചു മറിയം ജോസാണ് ഒടുവില്‍ തിയേറ്ററില്‍ എത്തിയ ചിത്രം

Facebook Comments Box

By admin

Related Post