കോട്ടയം: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് മകള്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. കോട്ടയം മറ്റക്കരയില്‍ കെഴുവന്‍കുളം താന്നിക്കതടത്തില്‍ ശാന്തയാണ് മകള്‍ രാജേശ്വരിയുടെ വെട്ടേറ്റ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
അമ്മയും മകളും തമ്മില്‍ വാക്കുതര്‍ക്കം പതിവായിരുന്നുവെന്നും ഉച്ചയ്ക്ക് രൂക്ഷമായ വാക്കുതര്‍ക്കത്തിനൊടുവില്‍, മകള്‍ ശാന്തയെ വെട്ടുകയായിരുന്നുവെന്നും അയല്‍വാസികള്‍ വ്യക്തമാക്കി.
വാക്കത്തികൊണ്ട് തലയിലും മുഖത്തും വെട്ടേറ്റ ശാന്ത പുറത്തേക്കോടുകയായിരുന്നു.തുടര്‍ന്ന് അയല്‍വാസികള്‍ വിവരമറിയിച്ചതിനുസരിച്ച് പൊലീസെത്തി ശാന്തയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. സംഭവത്തില്‍ മകള്‍ രാജേശ്വരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
Facebook Comments Box