രാമപുരം എസ് എച്ച് എൽ പി സ്കൂളിൽ ശതാബ്ദി ആഘോഷ സമാപന സമ്മേളനം നടന്നു

Spread the love
       
 
  
    

രാമപുരം : എസ് എച്ച്‌ എൽ പി സ്കൂളിൽ ശതാബ്ദി ആഘോഷ സമാപന സമ്മേളനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനത്തിന്റെ ഉദ്ഘാടനവും ശതാബ്ദി സ്മരണികയുടെ പ്രകാശനവും നിർവ്വഹിച്ചു. സ്കൂൾ മാനേജർ റവ. ഡോ. ജോർജ്ജ് വർഗ്ഗീസ് ഞാറക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ മാണി എം പി മുഖ്യപ്രഭാഷണം നടത്തി

പാലാ എം എൽ എ മാണി സി കാപ്പൻ പൂർവ പ്രഥമാധ്യാപകരെ ആദരിച്ചു. രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ കെ ജോസഫ്, സി എം സി കൗൺസിലർ ഡോ. സി പവിത്ര, പഞ്ചായത്തംഗം ലിസമ്മ മത്തച്ചൻ, ബി പി ഒ അശോക് ജി, എസ് എച്ച് ജി എച്ച് എസ് ഐഡ്മിസ്ട്രസ് സി. മരിയ റോസ്, പി റ്റി എ പ്രസിഡന്റ് റോബി അഗസ്റ്റ്യൻ, അധ്യാപിക സി. ഷീബ ജോർജ്ജ്, മാസ്റ്റർ എലൻ എൽദോസ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് സി. ആനി സിറിയക് സ്വാഗതവും പി റ്റി എ വൈസ് പ്രസിഡന്റ് ഷാജി അഗസ്റ്റ്യൻ നന്ദിയും പറഞ്ഞു. സമ്മേളനാനന്തരം വിദ്യാർത്ഥികൾ, പൂർവ വിദ്യാർത്ഥികൾ എന്നിവരുടെ കലാസന്ധ്യയും നടന്നു

Facebook Comments Box

Spread the love