ടിക്കാറാം മീണയെ മാറ്റി;ഡോ. സഞ്ജയ് കൗൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ

Spread the love
       
 
  
    

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥാനത്തു നിന്ന് ടിക്കാറാം മീണയെ മാറ്റി. സഞ്ജയ് കൗളാണ് പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. മീണയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് മാറ്റം. അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള മീണയെ ആസൂത്രണ–സാമ്പത്തികകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. 

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് വോട്ടര്‍ പട്ടിക ചോര്‍ച്ച വിവാദമാണ് ടിക്കാറാം മീണയെ സര്‍ക്കാരിന് അനഭിമതനാക്കിയത്. ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയെങ്കിലും മീണയെ മാറ്റാന്‍ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയോടെയാണ് മാറ്റം. 

ആസൂത്രണ ബോര്‍ഡ് മെംബര്‍ സെക്രട്ടറിയുടെ അധിക ചുമതലയും മീണയ്ക്കുണ്ടാകും. പകരം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി നിയമിച്ച   സഞ്ജയ് എം കൗള്‍ ധനകാര്യ സെക്രട്ടറിയുടെ അധിക ചുമതലയും വഹിക്കും. ഇതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടും

Facebook Comments Box

Spread the love