Kerala News

പ്രവാസി കേരള കോൺഗ്രസ്‌ (എം) സൗദിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട് ഫോണുകൾ കൈമാറി

Keralanewz.com

പ്രവാസി കേരള കോൺഗ്രസ്‌-എം സൗദിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനുള്ള സ്മാർട്ട്‌ ഫോണുകൾ കൈമാറി.

പ്രവാസി കേരള കോൺഗ്രസ്‌-എം സൗദി ദമ്മാം കോർഡിനേറ്റർ അജോഷ് ജോൺ കേരളാ കോൺഗ്രസ്-എം ചെയർമാൻ ജോസ്. കെ മാണിക്കാണ് എട്ടോളം സ്മാർട്ട്‌ ഫോണുകൾ കൈമാറിയത്.
പാർട്ടി ചെയർമാന്റെ “സ്മാർട്ട്‌ ഫോൺ ചലഞ്ച്” ആഹ്വാനത്തെ പിന്തുടർന്നാണ് സൗദി ചാപ്റ്ററും ഈ ഉദ്യമം ഏറ്റെടുത്തത്.

യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സിറിയക് ചാഴികാടൻ, പഞ്ചായത്ത്‌ മെമ്പർമാരായ ജിനി സിജു, ജിൻസൺ ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു.

ഷിജോ മുളയാനിക്കൽ, പ്രദീപ് ജോസഫ്, മുഹമ്മദ് നൗഫൽ, ബോണി ജോയ്, സോമി എബ്രഹാം, ലിജോ ജോർജ്ജ്, ജസ്റ്റിൻ ജോൺ, ജിത്തു ജോസ്, റോബിൻ ജോസഫ്, അജേഷ് ജോൺ, റോബിൻ സെബാസ്റ്റ്യൻ, ജോസഫ് തോമസ്, സാന്റോ സ്റ്റീഫൻ, ജോബി തോമസ്, മാത്യൂ ഐക്കരോത്ത് എന്നിവരുടെ നേതൃത്വത്തിലാണ് സ്മാർട്ട് ഫോണുകൾ സമാഹരിച്ച് നൽകിയത്.

Facebook Comments Box