Sun. May 19th, 2024

ചക്ക ഇടുന്നതിനിടെ തലയില്‍ വീണ് യുവതി മരിച്ചു

By admin Jun 13, 2022 #news
Keralanewz.com

തിരുവനന്തപുരം: ചെല്ലഞ്ചിയില്‍ കഴിഞ്ഞ ദിവസം ചക്ക അടര്‍ത്തുന്നതിനിടയില്‍ തലയില്‍ വീണ് വീട്ടമ്മ മരിച്ചു. നന്ദിയോട് പഞ്ചായത്തിലെ ചെല്ലഞ്ചിയില്‍ ബിനു കുമാറിന്റെ ഭാര്യ ഇന്ദു (35) ആണ് മരിച്ചത്.കഴിഞ്ഞ ബുധനാഴ്ച വീടിനടുത്തുള്ള പ്ലാവില്‍ നിന്നും തോട്ടി കൊണ്ട് ചക്ക ഇടുന്നതിനിടയിലാണ് ചക്ക തലയില്‍ വീണ് അപകടം സംഭവിച്ചത്.

ഉടനെ തന്നെ നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം തലയില്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും നില ഗുരുതരമായി തുടര്‍ന്നു. ഇന്നലെ വൈകിട്ടോടെ അന്ത്യം സംഭവിക്കുകയായിരുന്നു.

വിദേശത്തായിരുന്ന ഭര്‍ത്താവ് ബിനുകുമാര്‍ നാട്ടിലെത്തി കുടുബവുമായി സന്തോഷത്തോടെ കഴിയുന്നതിനിടയാണ് ഈ അത്യാഹിതം സംഭവിച്ചത്പത്താം ക്ലാസില്‍ പഠിക്കുന്ന നന്ദനയും 9ാം ക്ലാസില്‍ പഠിക്കുന്ന വൈഷ്ണവിയുമാണ് മക്കള്‍

Facebook Comments Box

By admin

Related Post