കേരള കോൺഗ്രസ് (എം) ആദ്യകാല നേതാവ് ഇ സി ദേവസ്യാ ഈറ്റത്തോട്ട് (82) അന്തരിച്ചു, വിട വാങ്ങിയത് മീനച്ചിൽ താലൂക്കിലെ പൊതു രംഗത്തെ സൗമ്യ സാന്നിധ്യം

Keralanewz.com

പാലാ: കേരള കോൺഗ്രസ് – എം ആദ്യകാല നേതാവ് ഇ സി ദേവസ്യാ ഈറ്റത്തോട്ട് (82) അന്തരിച്ചു . വിട വാങ്ങിയത് മീനച്ചിൽ താലൂക്കിലെ  പൊതു രംഗത്തെ സൗമ്യ സാന്നിധ്യം                                                                                                                                                                                 ആദ്യകാല സജീവ പൊതുപ്രവർത്തകനും ട്രേഡ് യൂണിയൻ നേതാവും സഹകരിയുമായിരുന്നു പൂവരണി ഈറ്റത്തോട്ട് ഇ സി ദേവസ്യ .  സംസ്കാരം ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു 2.30 ന് പൂവരണി തിരുഹൃദയ ദേവാലയത്തിൽ. ഭാര്യ എലിക്കുട്ടി കാഞ്ഞിരമറ്റം മൂങ്ങാമാക്കൽ കുടുംബാംഗമാണ്.


മക്കൾ: ബിന്ദു സാബു കളപ്പുരക്കൽ (പൈക), ബ്ലെസ്സി സന്തോഷ് പാറേക്കാട്ട് (പച്ചാത്തോട്).
മരുമക്കൾ: സാബു കളപ്പുരക്കൽ (കെ.എം.എസ്. മോട്ടോഴ്‌സ്, പൈക), സന്തോഷ് സെബാസ്റ്റ്യൻ പാറേക്കാട്ട്, (പച്ചാത്തോട് ) എല്ലാക്കാലത്തും കെ.എം മാണിയുടെ ഉറ്റ അനുയായി ആയിരുന്നു.
കേരളാ കോൺഗ്രസ് പലതവണ പിളർന്നിട്ടും കെ എം മാണിക്കൊപ്പം ഉറച്ചുനിന്ന ഇ സി ദേവസ്യാ പാലായിൽ കെ.എം. മാണിയുടെ ഏറ്റവും അടുത്ത സൗഹൃദ വലയത്തിലെ അംഗമായിരുന്നു
.


കഴിഞ്ഞ ദിവസം രോഗബാധിതനായി ഇ സി ദേവസ്യയെ ആശുപത്രിയിൽ എത്തിച്ച വിവരം അറിഞ്ഞ ഉടൻ കേരള കോൺ ഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി ആശുപത്രിയിലെത്തി ഇദ്ദേഹത്തെ സന്ദർശിച്ചിരുന്നു .
കേരളാ കോൺഗ്രസ് എം മീനച്ചിൽ മണ്ഡലം പ്രസിഡന്റ് , മീനച്ചിൽ ഗ്രാമ പഞ്ചായത്ത് അംഗo പൂവരണി സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗ0 എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
കെ ടി യു സി. മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായിരുന്നു . റബ്ബർ നേഴ്‌സറി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്
.


 കോവിഡ് പ്രോട്ടോകോൾ പാലിച്ച്  പൊതുദർശനത്തിനു സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് ബന്ധുക്കള്‍ അറിയിച്ചു .ഇ സി.ദേവസ്യായുടെ നിര്യാണത്തിൽ കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ്.കെ.മാണി ,മന്ത്രി റോഷി അഗസ്റ്റിൻ, ഗവ: ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, കെ.ടി.യു.സി സംസ്ഥാന പ്രസിഡണ്ട് ജോസ് പുത്തൻകാലാ എന്നിവർ അനുശോചനം അറിയിച്ചു.

കേരള കോൺഗ്രസ് (എം) നേതാവ് ഇ സി.ദേവസ്യായുടെ നിര്യാണത്തിൽ അനുശോചനം

പാലാ:-കേരള കോൺഗ്രസ് ആരംഭകാല നേതാവും പഞ്ചായത്ത് അംഗവും സഹകാരിയുമായ യിരുന്ന ഇ.സി.ദേവസ്യായുടെ നിര്യാണത്തിൽ കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം നേതൃയോഗം അനുശോചനം രേഖപ്പെടുത്തി.പ്രസിഡണ്ട് ഫിലിപ്പ് കുഴികുളത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോസ്, കെ.മാണി, ജോസ് ടോം, ബേബി ഉഴുത്തുവാൽ, തോമസ് ആൻ്റണി സേവ്യർ പുല്ല ന്താനി ,പെണ്ണമ്മ ജോസഫ്, ജയ്സൺ മാന്തോട്ടം, ജോസ് കുട്ടി പൂവേലി എന്നിവർ പ്രസംഗിച്ചു

പാലാ:സഹകാരിയും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന കേരള കോൺഗ്രസ് നേതാവ് ഇ.സി.ദേവസ്യായുടെ നിര്യാണത്തിൽ വിവിധ സംഘടനകളുടെ യോഗം അനുശോചനം രേഖപ്പെടുത്തി.യോഗത്തിൽ മാർക്കറ്റ് ഫെഡ് ഡയറക്ടർ അഡ്വ.ജോസഫ് മണ്ഡപം അദ്ധ്യക്ഷത വഹിച്ചു

Facebook Comments Box