Kerala News

നിയന്ത്രണം വിട്ട ബൈക്ക് റോഡില്‍ നിന്നും ഉയര്‍ന്നു പൊങ്ങി ട്രാന്‍സ്ഫോര്‍മറിന്റെ വേലിക്കുള്ളില്‍ ചെന്ന് പതിച്ചു

Keralanewz.com

ഇടുക്കി: വെള്ളയാംകുടിയില്‍ അമിത വേഗതയയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും ഉയര്‍ന്നുപൊങ്ങി സമീപത്തെ ട്രാന്‍സ്‌ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളില്‍ ചെന്നുവീണു.സംഭവത്തില്‍ ബൈക്ക് യാത്രികന്‍ കട്ടപ്പന വലിയകണ്ടം സ്വദേശി വിഷ്ണു പ്രസാദ് കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

അമിതവേഗത്തില്‍ വന്ന ബൈക്ക് റോഡിലെ കുഴിയില്‍ ചാടി നിയന്ത്രണം വിട്ട് ഉയര്‍ന്നു പൊങ്ങി ട്രാസ്ഫോര്‍മറിനുള്ളില്‍ ചെന്നു വീണെങ്കിലും വിഷ്ണു റോഡില്‍ തന്നെയാണ് വീണത്.

വിവരമറിഞ്ഞെത്തിയ കെഎസ്‌ഇബി അധികൃതര്‍ പെട്ടെന്ന് തന്നെ വൈദ്യുതി ബന്ധം വിച്‌ഛേദിച്ച്‌ അപകടം ഒഴിവാക്കി.പൊലീസും അഗ്നിരക്ഷ സേനയമെത്തി ജെസിബിയുടെ സഹായത്തോടെയാണ് ബൈക്ക് പുറത്തെടുത്തത്.

വിഷ്ണുവിനെതിരെ പൊലീസും മോട്ടോര്‍ വാഹനവകുപ്പും കെഎസ്‌ഇബിയും നടപടി സ്വീകരിക്കും എന്ന് അറിയിച്ചു

Facebook Comments Box