Kerala News

നഴ്‌സിംഗ് വിഭാഗത്തിലെ ആദ്യ പി.എച്ച്.ഡി പൂഞ്ഞാർ പെരിങ്ങളം സ്വദേശിനിയായ ഡിനു എം.ജോയിക്ക്

Keralanewz.com

പാലാ : സംസ്ഥാന ആരോഗ്യവകുപ്പിൽ നഴ്‌സിംഗ് വിഭാഗത്തിലെ ആദ്യ പി.എച്ച്.ഡി പൂഞ്ഞാർ പെരിങ്ങളം സ്വദേശിനിയായ ഡിനു എം.ജോയിക്ക്. നിലവിൽ ആരോഗ്യവകുപ്പിന്റെ കൗമാര ആരോഗ്യവിഭാഗത്തിൽ ജൂനിയർ കൺസൾട്ടന്റായി സേവനമനുഷ്ഠിക്കുന്ന ഡിനു കൊവിഡ് തുടക്കകാലഘട്ടത്തിൽ സംസ്ഥാനത്തുടനീളം പ്രതിരോധ ക്ലാസുകളെടുത്ത് ശ്രദ്ധേയയായിരുന്നു. എം.ജി യൂണിവേഴ്‌സിറ്റിയിൽ ഡോ. റോയി സി. മാത്യുവിന്റെ കീഴിലായിരുന്നു ഗവേഷണം. ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ (നഴ്‌സിംഗ്) ഗവേഷണം നടത്തിയ ഡിനു പെൺകുട്ടികൾക്കുണ്ടാകുന്ന ലൈംഗിക ദുരുപയോഗം തടയുന്നത് സംബന്ധിച്ചാണ് പഠനം നടത്തിയത്.

ബി.എസ്.സി നഴ്‌സിംഗ് രണ്ടാം റാങ്കോടെ പാസായ ഡിനു എം.എസ്.സി. നഴ്‌സിംഗിലും ടോപ്പറായിരുന്നു. 2019 ൽ സംസ്ഥാന നഴ്‌സസ് അവർഡും കരസ്ഥമാക്കി. ഉരുളികുന്നം മടുക്കാവിൽ എം.വി.തോമസിന്റെയും മേരിയുടെയും മകളാണ്. പൂഞ്ഞാർ പെരിങ്ങുളം വരിക്കപ്ലാക്കൽ ജോബി ജോസഫാണ് ഭർത്താവ്. ഡിജൽ, ഡിയോൺ എന്നിവർ മക്കൾ

Facebook Comments Box