Sun. May 5th, 2024

എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച്‌ 16കാരന്‍ മരിച്ചു; വീടിന്റെ ഭിത്തി തകര്‍ന്നു മൂന്ന് പേര്‍ക്ക് പരിക്ക്

By admin Oct 6, 2022 #news
Keralanewz.com

ലക്നൌ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വീട്ടില്‍ എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച്‌ പതിനാറുകാരന് ദാരുണാന്ത്യം.

ടിവി പൊട്ടിത്തെറിച്ച്‌ വീട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ശക്തമായ പൊട്ടിത്തെറിയില്‍ കോണ്‍ക്രീറ്റ് സ്ലാബുകളും ഭിത്തിയുടെ ഒരു ഭാഗവും തകര്‍ന്നുവീണിരുന്നു. ഇത് സമീപവാസികളില്‍ പരിഭ്രാന്തി പരത്തിയതായി പൊലീസ് പറഞ്ഞു.

മരിച്ച ഒമേന്ദ്രയുടെ മുഖത്തും നെഞ്ചിലും കഴുത്തിലും ഗുരുതരമായി പരിക്കേറ്റതായി പൊലീസ് പറഞ്ഞു. വലിയ ശബ്ദം കേട്ടതായി മരിച്ച കുട്ടിയുടെ അയല്‍വാസിയായ വിനീത പറഞ്ഞു. “സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാകാമെന്നാണ് ഞാന്‍ കരുതിയത്. ഞങ്ങള്‍ എല്ലാവരും പുറത്തേക്ക് ഓടി. അപ്പോഴാണ് അയല്‍വാസിയുടെ വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്” വിനീത വ്യക്തമാക്കി.

എല്‍ഇഡി ടിവി പൊട്ടിത്തെറിക്കുമ്ബോള്‍ ഒമേന്ദ്രയും അമ്മയും സഹോദരന്റെ ഭാര്യയും സുഹൃത്ത് കരണും മുറിയിലുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒമേന്ദ്രയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയില്‍ വച്ച്‌ ഒമേന്ദ്ര മരിച്ചു. അമ്മയും കരണും ചികിത്സയിലാണ്. പൊട്ടിത്തെറി നടക്കുമ്ബോള്‍ താന്‍ മറ്റൊരു മുറിയിലായിരുന്നുവെന്ന് മരിച്ച ഒമേന്ദ്രയുടെ കുടുംബാംഗമായ മോണിക്ക പറഞ്ഞു. ” ശക്തമായ പൊട്ടിത്തെറിയാണ് ഉണ്ടായത്. വീട് മുഴുവന്‍ കുലുങ്ങി. ഭിത്തിയുടെ ഭാഗങ്ങള്‍ തകര്‍ന്നു” അവര്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. “രണ്ട് സ്ത്രീകളും രണ്ട് ആണ്‍കുട്ടികളുമുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. നിര്‍ഭാഗ്യവശാല്‍ ആണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ഭിത്തിയില്‍ ഘടിപ്പിച്ച എല്‍ഇഡി ടിവി പൊട്ടിത്തെറിച്ചതായി കണ്ടെത്തിയിട്ടുണ്ട്,” ഗാസിയാബാദ് പൊലീസ് ഓഫീസര്‍ ഗ്യാനേന്ദ്ര സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു

Facebook Comments Box

By admin

Related Post