National News

പശുവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഇരുപത്തിരണ്ടുകാരന്‍ പിടിയിൽ

Keralanewz.com

പശുവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഇരുപത്തിരണ്ടുകാരന്‍ പിടിയിൽ. പൂണെ കുശ്ഗാവ് സ്വദേശിയായ ദീപക് രാജ് വാഡെയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മേയ് 31-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. തൊഴുത്തിലായിരുന്ന പശുവിനെ ദീപക് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് സതീഷ് കോക്കറെ എന്നയാള്‍ നല്‍കിയ പരാതിയിൽ പറയുന്നത്. പശുവിന്റെ കരച്ചില്‍ കേട്ടാണ് താന്‍ വീടിന് പുറത്തിറങ്ങിയതെന്നും തുടര്‍ന്ന് ദീപക് പശുവിനെ ലൈംഗികമായി ഉപദ്രവിക്കുന്നതാണ് കണ്ടതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. പിന്നാലെ സതീഷും ബന്ധുക്കളും ഓടിയെത്തിയതോടെ പ്രതി ഓടിരക്ഷപ്പെട്ടു. സംഭവത്തിന്റെ തെളിവായി സിസിടിവി ദൃശ്യങ്ങളും ഇവര്‍ പോലീസിന് നല്‍കിയിരുന്നു. തുടര്‍ന്നാണ് ലോണാവല പോലീസ് പ്രതിയെ പിടികൂടിയത്

Facebook Comments Box