ഇടുക്കിയിൽ ഇന്ന് എൽ.ഡി.എഫ്. ഹർത്താൽ
തൊടുപുഴ: സംരക്ഷിത വനാതിർത്തിയിൽനിന്നും ഒരുകിലോമീറ്റർ ദൂരം പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന ഉത്തരവിനെതിരേ ഇടുക്കിയിൽ വെള്ളിയാഴ്ച എൽ.ഡി.എഫ്. ഹർത്താൽ ആചരിക്കും. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവിധയിടങ്ങളിൽ പ്രതിേഷധ പ്രകടനങ്ങളുംനടക്കും
Facebook Comments Box