Kerala News

സൂക്ഷിക്കുക…! ഫേസ്ബുക്ക് ഹാക്ക് ചെയ്ത് പണം തട്ടൽ വ്യാപകം

Keralanewz.com

ഫേസ്ബുക്ക് ഹാക്ക് ചെയ്ത് പണം തട്ടൽ ഒരു ഇടവേളക്ക് ശേഷം വീണ്ടും സജീവമാവുന്നു. അക്കൗണ്ട് ഹാക്ക് ചെയ്ത് കൂട്ടുകാരുടെ മെസഞ്ചറിലേക്ക് പണം ചോദിച്ച് സന്ദേശം അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. പലരും തങ്ങളുടെ പേരിൽ ഇങ്ങനെ പണം തട്ടുന്നത് അറിയുന്നില്ലെന്നതാണ് വാസ്തവം. സംശയം തോന്നുന്നവർ അക്കൗണ്ട് ഉടമയെ അറിയിക്കുമ്പോൾ മാത്രമാണ് തട്ടിപ്പ് പുറംലോകം അറിയുന്നത്. തങ്ങളുടെ പേരിൽ പണം തട്ടുന്നത് ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കിൽ സ്‌ക്രീൻ ഷോട്ടുകൾ അടക്കം പോസ്റ്റ് ചെയ്യുന്നുണ്ട്.

സംവിധായകൻ ഡോ: ബിജുവിന്റെ അക്കൗണ്ടും ഹാക്ക് ചെയ്ത് പണം തട്ടാൻ ശ്രമം നടത്തിയിരിക്കുന്നു. വിവരം അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. തന്റെ പേരിൽ പലർക്കും സന്ദേശങ്ങൾ ലഭിച്ചെന്ന വിവരത്തെ തുടർന്നാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പണം ആവശ്യപ്പെട്ട് മെസഞ്ചറിൽ വരുന്ന സന്ദേശങ്ങൾ ശ്രദ്ധിക്കണമെന്നും ആ മെസേജുകൾ താൻ അയച്ചതല്ലെന്നും അദ്ദേഹം പറയുന്നു.

ഡോ. ബിജുവിന്റെ പോസ്റ്റ്

എന്റെ ഫേയ്‌സ്ബുക്ക് ആരോ ഹാക്ക് ചെയ്തതായി തോന്നുന്നു. മെസഞ്ചറിൽ വരുന്ന സന്ദേശങ്ങൾ ദയവായി ശ്രദ്ധിക്കുക. ഞാൻ ആർക്കും സന്ദേശങ്ങളൊന്നും അയച്ചിട്ടില്ല. പണം ആവശ്യപ്പെട്ട് എന്തെങ്കിലും സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിൽ അത് വ്യാജമാണ്.

നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്തിട്ടുണ്ടോ എന്നറിയാൻ വിവിധ മാർഗങ്ങളുണ്ട്. നിങ്ങളുടെ ഇമെയിലോ പാസ്‌വേഡോ മാറിയോ, പേരോ ജന്മദിനമോ മാറിയോ, പരിചയമില്ലാത്ത ആളുകൾക്ക് ഫ്രണ്ട് റിക്വസ്റ്റുകൾ അയച്ചിട്ടോ, നിങ്ങൾ എഴുതാത്ത മെസേജുകൾ അയച്ചോ പോസ്റ്റുകൾ ഇട്ടോ ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങൾ പേടിക്കണം

ഹാക്ക് ചെയ്യപ്പെട്ടു എങ്കിൽ പോലീസിൽ പരാതിപ്പെടുകയാണ് ആദ്യം ചെയ്യേണ്ടത്. കാരണം ഹാക്കർ നമ്മുടെ അക്കൗണ്ട് ദുരുപയോഗം ചെയ്യില്ല എന്നുറപ്പിക്കാൻ കഴിയില്ല.

പാസ്‌വേഡ് മാറ്റുക

• “സെറ്റിങ്സ് ആന്റ് പ്രൈവസി ” എന്നതിലേക്ക് പോകുക.

• “പാസ്‌വേഡ് ആന്റ് സെക്യൂരിറ്റി” തിരഞ്ഞെടുക്കുക

• തുടർന്ന് “ചേഞ്ച് പാസ്‌വേഡ്” എന്നതിൽ ക്ലിക്ക് ചെയ്യുക.

പാസ്‌വേഡ് ആന്റ് സെക്യൂരിറ്റി” പേജിൽ, നിങ്ങൾ ലോഗിൻ ചെയ്‌തിരിക്കുന്ന ഡിവൈസുകൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം. “വേർ യു ആർ ലോഗ്ഡ് ഇൻ” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടേതല്ലാത്ത ഒരു ഡിവൈസോ നിങ്ങൾ ഉപയോഗിക്കാത്ത സിസ്റ്റമോ ഉണ്ടെങ്കിൽ ഉടൻ തന്നെ നിങ്ങളുടെ അക്കൗണ്ട് റിമൂവ് ചെയ്യുക.

• സസ്പീഷ്യസ് ലോഗിൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

• സെക്യൂർ അക്കൗണ്ട് തിരഞ്ഞെടുക്കുക

• അക്കൗണ്ട് സുരക്ഷിതമാക്കാൻ ഫേസ്ബുക്ക് കാണിക്കുന്ന കാര്യങ്ങൾ ചെയ്യുക

ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാൻ

• http://www.facebook.com/hacked എന്ന ലിങ്കിൽ പ്രവേശിക്കുക. “My account is compromised” എന്നത് ക്ലിക്ക് ചെയ്യുക.

• നിങ്ങളുടെ ഇമെയിൽ / ഫോൺ നമ്പർ നൽകുക. അപ്പോൾ ഈ വിവരങ്ങളുമായി യോജിക്കുന്ന User മാരെ ഫേസ്ബുക്ക് കണ്ടെത്താൻ ശ്രമിക്കും.

• അക്കൗണ്ട് കണ്ടെത്തിക്കഴിഞ്ഞാൽ നിലവിലുള്ളതോ മുൻപുള്ളതോ ആയ പാസ്സ്‌വേർഡ് ചോദിക്കും. പഴയപാസ്സ്‌വേർഡ്‌ മാറ്റിയിട്ടുണ്ടെകിൽ. Secure my Account എന്ന ബട്ടൻ ക്ലിക്ക് ചെയ്യുക. reset ചെയ്യാനുള്ള പാസ്സ്‌വേർഡ് നൽകരുത്. പകരം no longer have access these എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

• പാസ്സ്‌വേർഡ് മാറ്റാനുള്ള ലിങ്ക് പുതിയൊരു മെയിൽ വിലാസത്തിലേക്ക് അയച്ചുതരാൻ ആവശ്യപ്പെടുക. അത് പ്രൈമറി ഇമെയിൽ ആയി സെറ്റ് ചെയ്യുക. തുടർന്നുള്ള ചില നിർദ്ദേശങ്ങൾക്ക് കൂടെ മറുപടി നൽകിയാൽ 24 മണിക്കൂറിനകം അക്കൗണ്ട് തിരികെ ലഭിക്കും

Facebook Comments Box