Sun. Apr 28th, 2024

ഉമ തോമസ് എം.എല്‍.എയായി ഈ മാസം 15ന് സത്യപ്രതിജ്ഞ ചെയ്യും

By admin Jun 10, 2022 #news
Keralanewz.com

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച നിയുക്ത എം.എൽ.എ ഉമ തോമസിന്റെ സത്യപ്രതിജ്ഞ ഈ മാസം 15ന് നടക്കും. 15ന് രാവിലെ 11 മണിക്ക് സ്പീക്കറുടെ ചേംബറിൽ വച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. വൻ ഭൂരിപക്ഷത്തിലാണ് ഉമാ തോമസ് തൃക്കാക്കരയിൽ വിജയിച്ചത്.

2021ൽ പി.ടി തോമസ് നേടിയതിനേക്കാൾ കൂടുതൽ വോട്ടുകൾ ഉമ തോമസിന് ലഭിച്ചിരുന്നു. ഉമ തോമസ് 72767 വോട്ടുകൾ നേടിയപ്പോൾ ഇടത് സ്ഥാനാർത്ഥി ജോ ജോസഫ് നേടിയത് 45,510 വോട്ടാണ് ബി.ജെ.പി സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ 12,955 വോട്ടുകളാണ് നേടിയത്. കഴിഞ്ഞ തവണ ബി.ജെ.പി നേടിയത് 15483 വോട്ടുകളായിരുന്നു

Facebook Comments Box

By admin

Related Post