Mon. May 20th, 2024

കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസ് പ്രതി മണിച്ചന്‍ ഉള്‍പ്പെടെ 33 തടവുകാരെ മോചിപ്പിച്ചു

By admin Jun 13, 2022 #news
Keralanewz.com

തിരുവനന്തപുരം: 31 പേര്‍ മരിച്ച കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്‍ അടക്കം 33 തടവുകാര്‍ക്ക് മോചനം.

ഇതു സംബന്ധിച്ച ഫയലില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. മണിച്ചനടക്കമുള്ള തടവുകാരുടെ മോചനത്തില്‍ നേരത്തെ സര്‍ക്കാരിനോട് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ വിശദീകരണവും മണിച്ചന്‍െ്‌റ മോചനത്തില്‍ തീരുമാനമെടുക്കണമെന്നുള്ള സുപ്രീം കോടതിയുടെ നിര്‍ദ്ദേശവും കണക്കിലെടുത്താണ് ഗവര്‍ണര്‍ തീരുമാനമെടുത്തത്.

2000 ഒക്ടോബര്‍ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കല്‍ ദുരന്തം ഉണ്ടായത്. കൊല്ലം കല്ലുവാതുക്കലില്‍ ഹയറുന്നീസ എന്ന സ്ത്രീ നടത്തിയിരുന്ന വാറ്റ് കേന്ദ്രത്തില്‍ നിന്ന് മദ്യം കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. പലരും കുഴഞ്ഞു വീണു. നൂറിലേറെ പേരെ തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ കേരളത്തെ ഞെട്ടിച്ച്‌ ആ വാര്‍ത്ത പുറത്ത് വന്നു. മദ്യ ദുരന്തത്തില്‍ 31 പേര്‍ മരിച്ചു. ആറ് പേര്‍ക്ക് കാഴ്ച പോയി, 150 പേര്‍ ചികിത്സ തേടി.

വാറ്റു കേന്ദ്രം നടത്തിയ ഹയറുന്നൂസയും കൂട്ടാളികളും പൊലീസ് പിടിയിലായി. വ്യാജ വാറ്റു കേന്ദ്രത്തിന് രാഷ്ട്രീയ സഹായമുണ്ടായിരുന്നുവെന്ന ഹയറുന്നീസയുടെ വെളുപ്പെടുത്തല്‍ കൂടി വന്നതോടെ സര്‍ക്കാരിനെ പിടിച്ചുലച്ച വന്‍ വിവാദമായി കല്ലുവാതുക്കല്‍ വിഷമദ്യ ദുരന്തം മാറി. മണിച്ചന്‍ വീട്ടിലെ ഭൂഗര്‍ഭ അറകളിലാണ് വ്യാജമദ്യം സൂക്ഷിച്ചത്. വിഷസ്പിരിറ്റ് കലര്‍ത്തിയതാണ് ദുരന്തകാരണം വീര്യം കൂട്ടാന്‍ കാരണം. മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു.

കൂട്ടുപ്രതി ഹൈറുന്നീസ 2009 ല്‍ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചന്‍ 20 വര്‍ഷം തടവ് പൂര്‍ത്തിയാക്കി. മണിച്ചന്റെ സഹോദരന്മാര്‍ക്ക് ശിക്ഷയിളവ് നല്‍കി മോചിപ്പിച്ചിരുന്നു. ആഭ്യന്തര വകുപ്പും എക്‌സൈസും പരാജയപ്പെട്ടപ്പോള്‍ നായനാര്‍ സര്‍ക്കാരിനെ പൂര്‍ണ്ണമായും പ്രതിക്കൂട്ടിലാക്കിയ സംഭവമായിരുന്നു കല്ലുവാതുക്കല്‍ വിഷ മദ്യദുരന്തം

Facebook Comments Box

By admin

Related Post