Kerala News

ഇടുക്കിയില്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ബിജെപി നേതാവിനെ നിയമിച്ചത് സര്‍ക്കാര്‍ റദ്ദുചെയ്തു

Keralanewz.com

ഇടുക്കി: അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ബിജെപി നേതാവിനെ നിയമിച്ചത് സര്‍ക്കാര്‍ റദ്ദുചെയ്തു.നിയമ വകുപ്പാണ് ഉത്തരവിറക്കിയത്.

ബിജെപി ജില്ലാ നേതാവ് വിനോജ് കുമാറിനെ എ.പി.പിയായി നിയമിച്ചതിനെതിരെ ഇടത് അഭിഭാഷക സംഘടന രംഗത്തെത്തിയിരുന്നു.ദേവികുളം സബ് കോടതിയില്‍ അഡീഷണല്‍ പ്രോസിക്യൂട്ടര്‍, അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പദവികളിലാണ് വിനോജ് കുമാറിന് നിയമനം നല്‍കിയിരുന്നത്.

ബി.ജെ.പി ജില്ലാ സെക്രട്ടറി ഒ.ബി.സി മോര്‍ച്ചാ ഭാരവാഹി എന്നീ ചുമതലകള്‍ വഹിച്ചിരുന്നയാളാണ് വിനോജ് കുമാര്‍. ഈ മാസം ഒമ്ബതിനാണ് വിജയ് കുമാറിനെ നിയമിച്ച്‌ കൊണ്ടുള്ള ഉത്തരവിറങ്ങിയത്. ഇതു സംബന്ധിച്ച്‌ ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയനെ ഇടുക്കി ജില്ലാ ഘടകം എതിര്‍പ്പറിയിച്ചിരുന്നു

Facebook Comments Box