Mon. Apr 29th, 2024

‘വിവാഹ ആവാഹനം’; ഇതൊരു സംഭവകഥ; നിരഞ്ജ് നായകനാവുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി

By admin Jun 18, 2022 #filim
Keralanewz.com

നിരഞ്ജ് മണിയന്‍ പിള്ളയുടെ പുതിയ ചിത്രമായ ‘വിവാഹ ആവാഹനം’ എന്ന ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി.

‘അരുണ്‍’ എന്ന കഥാപാത്രമായാണ് താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്.സാജന്‍ ആലുംമൂട്ടിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.യാഥാര്‍ത്ഥ്യ സംഭവങ്ങളെ ഉള്‍ക്കൊള്ളിച്ച്‌ ഒരുക്കിയ ചിത്രത്തില്‍ പുതുമുഖ താരം നിതാരയാണ് നായികയാവുന്നത് .

ചാന്ദ് സ്റ്റുഡിയോ, കാര്‍മിക് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ മിഥുന്‍ ആര്‍ ചന്ദ്, സാജന്‍ ആലുംമൂട്ടില്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.സോണി സി വി, പ്രമോദ് ഗോപകുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍.വിഷ്ണു പ്രഭാകര്‍ ആണ്

ഛായാഗ്രഹണം.
ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്.

സുധി കോപ്പാ, സാബുമോന്‍, സന്തോഷ് കീഴാറ്റൂര്‍,അജു വര്‍ഗീസ്, പ്രശാന്ത് അലക്‌സാണ്ടര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ, ഷിന്‍സ് ഷാന്‍, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.സംവിധായകനോടൊപ്പം സംഗീത് സേനനും ചേര്‍ന്ന് സംഭാഷണങ്ങള്‍ ഒരുക്കിയ ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കിയത് നിതാര ആണ്. ‘ഒരു മുറൈ വന്ത് പാര്‍ത്തായ’ എന്ന ചിത്രത്തിനുശേഷം സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്

Facebook Comments Box

By admin

Related Post