Mon. Apr 29th, 2024

10 രൂപ നാണയത്തിന് കാറും കിട്ടും; ആറു ലക്ഷം രൂപയുടെ 10 രൂപ നാണയങ്ങള്‍ നല്‍കി യുവാവ് കാര്‍ വാങ്ങി

By admin Jun 20, 2022 #news
Keralanewz.com

ചെന്നൈ: ആറു ലക്ഷം രൂപയുടെ 10 രൂപ നാണയങ്ങള്‍ നല്‍കി യുവാവ് കാര്‍ വാങ്ങിയത് കൗതുകമായി. ധര്‍മപുരി സ്വദേശിയായ സ്വകാര്യ പ്ലേ സ്‌കൂള്‍ ഉടമയായ ആര്‍.

വെട്രിവേലാണ് (25) സേലത്തെ സൂരമംഗലത്തെ ഷോറൂമില്‍നിന്ന് ആറുലക്ഷം രൂപയുടെ കാര്‍ വാങ്ങിയത്. ഷോറൂം ജീവനക്കാരും വെട്രിവേലിന്‍റെ കുടുംബാംഗങ്ങളും ചേര്‍ന്ന് നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ നാല് മണിക്കൂറിലധികമെടുത്തു.

പത്ത് രൂപ നാണയങ്ങളുടെ സാധുതയെക്കുറിച്ചും കുട്ടികളിലെ സമ്ബാദ്യശീലം സംബന്ധിച്ചും അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യമാണിതിന് പിന്നിലെന്ന് വെട്രിവേല്‍ പറഞ്ഞു. റിസര്‍വ് ബാങ്ക് പ്രഖ്യാപനം നടത്തിയിട്ടും ചില ബസുകളിലും കടകളിലും മറ്റും 10 രൂപ നാണയം സ്വീകരിക്കുന്നതിന് വിമുഖത പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ക്ഷേത്രങ്ങളില്‍നിന്നും കടകളില്‍നിന്നുമായാണ് നാണയങ്ങള്‍ ശേഖരിച്ചതെന്നും വെട്രിവേല്‍ അറിയിച്ചു

Facebook Comments Box

By admin

Related Post