ജീവനൊടുക്കിയ സംഭവത്തില്‍ വില്ലത്തിയായത് ഭാര്യ ശിവകല
ആറ്റിങ്ങല്‍: കുടുംബപ്രശ്നത്തെ തുടര്‍ന്ന് ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ച് ഗൃഹനാഥനും മകനും ജീവനൊടുക്കിയ സംഭവത്തില്‍ വില്ലത്തിയായത് ഭാര്യ ശിവകല.
പത്തുവര്‍ഷം മുമ്ബ് മല്ലമ്ബറക്കോണത്ത് ’മദര്‍തെരേസ” എന്ന സ്കൂള്‍ പ്രകാശ് നടത്തിയിരുന്നു. ഇവിടെ ഡാന്‍സ് ടീച്ചറായെത്തിയ നെടുമങ്ങാട് സ്വദേശിയായ ശിവകല പ്രകാശുമായി അടുപ്പത്തിലായി.
തുടര്‍ന്ന് ആദ്യഭര്‍ത്താവിനെ ഉപേക്ഷിച്ച് മകളുമായി പ്രകാശിനൊപ്പം താമസിക്കുകയായിരുന്നു. അതിനിടെ സ്കൂള്‍ നടത്തിപ്പില്‍ വന്‍ കടബാദ്ധ്യതയുണ്ടായി. തുടര്‍ന്ന് മല്ലമ്ബറക്കോണത്തെ കുടുംബവീടും വസ്തുവും വിറ്റ് കടം വീട്ടിയ ശേഷം ഇവര്‍ തിരുവനന്തപുരം നഗരത്തിലേക്ക് താമസം മാറി. നാലുവര്‍ഷമായി വട്ടിയൂര്‍ക്കാവിലെ വാടകവീട്ടിലാണ് താമസം. ആറുമാസം മുമ്ബാണ് ശിവകല ബഹ്റിനിലേക്ക് പോയത്. ഇതിനു ശേഷമാണ് പ്രശ്നങ്ങളുണ്ടായത്.
കാര്‍ ഓടിച്ചു കയറ്റിയെന്ന് ടാങ്കര്‍ ഡ്രൈവര്‍
അപകടത്തെപ്പറ്റി ടാങ്കര്‍ ഡ്രൈവര്‍ തൃശൂര്‍ സ്വദേശി ഡേവിഡ് പൊലീസിന് നല്കിയ മൊഴിയാണ് വഴിത്തിരിവായത്. മാമത്തെ പമ്ബുകഴിഞ്ഞപ്പോള് വലതു വശത്തുകൂടി അമിത വേഗത്തിലെത്തിയ കാര്‍ ടാങ്കറിലിടിപ്പിച്ചെന്നാണ് ഡേവിഡ് പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫേസ് ബുക്ക് പോസ്റ്റും വാട്സ്ആപ്പ് സ്റ്റാറ്റസും കണ്ടെത്തിയത്.