National News

പ്രായപരിധി 7-11 വരെ കുട്ടികള്‍ക്ക് കോവാവാക്‌സ് വാക്‌സിന്‍ നല്‍കുന്നതിന് അനുമതി

Keralanewz.com

ഡല്‍ഹി: 7-11 വരെ പ്രായപരിധിയിലുള്ള കുട്ടികള്‍ക്കും കോവോവാക്‌സ് വാക്‌സിന്‍ നല്‍കാന്‍ അനുമതി. അടിയന്തര ഉപയോഗത്തിനാണ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഗവണ്‍മെന്റ് ആന്‍ഡ് റെഗുലേറ്ററി അഫയേഴ്സ് ഡയറക്ടര്‍ പ്രകാശ് കുമാര്‍ സിങ് സമര്‍പ്പിച്ച രണ്ട് അപേക്ഷകളാണ് കൊറോണ സംബന്ധിച്ച വിഷയ വിദഗ്ധസമിതി പരിഗണിച്ചത്.

മാര്‍ച്ച്‌ 16-നും ജൂണ്‍ ഒന്നിനുമാണ് അപേക്ഷകള്‍ സമര്‍പ്പിച്ചത്. മുതിര്‍ന്നവരിലെ കോവോവാക്‌സിന്റെ നിയന്ത്രിത ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ഡിസംബര്‍ 28 ന് അനുമതി നല്‍കിയിട്ടുണ്ട്.

അടിയന്തര ആവശ്യത്തിനും 12-17 പ്രായക്കാര്‍ക്ക് ഉപാധികള്‍ക്ക് വിധേയമായും കൊവേവാക്‌സ് നല്‍കാന്‍ നിലവില്‍ രാജ്യത്ത് അനുമതിയുണ്ട്.പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച ഈ വാക്‌സിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയിട്ടുണ്ട്

Facebook Comments Box