Kerala News

ആലപ്പുഴ മഹിളാ മന്ദിരത്തിൽ നിന്ന് കാണാതായ പെൺകുട്ടികൾ ബലാത്സംഗത്തിനിരയായി; രണ്ട് പേർ പിടിയിൽ

Keralanewz.com

ആലപ്പുഴ മഹിളാ മന്ദിരത്തിൽ നിന്ന് കാണാതായ പെൺകുട്ടികൾ ബലാത്സംഗത്തിനിരയായി. സംഭവത്തിൽ തൃശൂർ ചീരായം സ്വദേശി ജോമോൻ ആൻ്റണിയും ചീരക്കുഴി സ്വദേശി ജോമോൻ വില്ല്യമും അറസ്റ്റിലായി. കഴിഞ്ഞ ദിവസമാണ് മഹിളാ മന്ദിരത്തിൽ നിന്ന് രണ്ട് പെൺകുട്ടികളെ കാണാതായത്.

തിങ്കളാഴ്ച കാണാതായ പെൺകുട്ടികളെ ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. വൈറ്റിലയിൽ വച്ച് യുവാക്കൾ പെൺകുട്ടികളെ കണ്ടുമുട്ടിയെന്ന് പൊലീസ് പറയുന്നു. ഇവർ പെൺകുട്ടികളെ ചാലക്കുടിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം പെൺകുട്ടികൾ പൊലീസിനു മൊഴിനൽകി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. നിലവിൽ ഇരുവരെയും റിമാൻഡിലാണ്

പ്രതികളുമായി മുൻപരിചയമില്ലെന്ന് പെൺകുട്ടികൾ മൊഴിനൽകി. ഏത് സാഹചര്യത്തിലാണ് ഇവർ മഹിളാ മന്ദിരം വിട്ടതെന്ന് വ്യക്തതയില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Facebook Comments Box