Kerala News

പല്ലന്‍ ഷൈജു എന്നറിയപ്പെടുന്ന കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍

Keralanewz.com

തൃശൂര്‍: പല്ലന്‍ ഷൈജു എന്നറിയപ്പെടുന്ന കുപ്രസിദ്ധ ഗുണ്ട അറസ്റ്റില്‍. കാപ്പാ നിയമം ലംഘിച്ച് തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനിടെയാണ് അറസ്റ്റ്. നെല്ലായി ദേശീയപാതയില്‍ വച്ചാണ് കൊടകര പോലീസ് ഷൈജുവിനെ പിടികൂടിയത്.

കൊലപാതകം, കുഴല്‍പണം തട്ടല്‍, തട്ടിക്കൊണ്ടുപോകല്‍, കഞ്ചാവ് കടത്ത് അടക്കം വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പല്ലന്‍ ഷൈജു.കാപ്പാ നിയമം ചുമത്തി തൃശൂര്‍ ജില്ലയില്‍ നിന്നും പുറത്താക്കിയിരുന്ന ഷൈജു സമൂഹമാധ്യമങ്ങളിലൂടെ പോലീസിനെ വെല്ലുവിളിച്ച ശേഷം മുങ്ങുകയായിരുന്നു

Facebook Comments Box