ആലപ്പുഴയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ ലോഡ്ജിലെത്തിച്ച് പീഡനം: 2 പേർ റിമാൻഡിൽ
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ നിന്നു കാണാതായ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ രണ്ടു പ്രതികൾ പോലീസ് പിടിയിൽ. തൃശ്ശൂര്‍ സ്വദേശികളായ ചീയാരം കടവില്‍ ജോമോന്‍ ആന്റണി, അളകപ്പനഗര്‍ ചീരക്കുഴി ജോമോന്‍ വില്യം എന്നിവരെയാണ് ആലപ്പുഴ സൗത്ത് പോലീസ് പിടികൂടിയത്.
ആലപ്പുഴ ജില്ലയിൽ നിന്നു കാണാതായ പെണ്‍കുട്ടികളെ ചാലക്കുടിയിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പ്രതികൾക്കെതിരെയുള്ള കേസ്. എസ്.എച്ച്.ഒ. എസ്. അരുണ്‍, എ.എസ്.ഐ. മനോജ്കൃഷ്ണന്‍, സി.പി.ഒ.മാരായ ബിനുകുമാര്‍, അംബീഷ്, രാഖി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡുചെയ്തു
Facebook Comments Box