Movies

മലയാള ചിത്രം ‘അടിത്തട്ട്’ : പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Keralanewz.com

സണ്ണി വെയ്‌നും ഷൈന്‍ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ‘അടിത്തട്ട്’ ജൂലൈ ഒന്നിന് പ്രദര്‍ശനത്തിന് എത്തും.

ഇപ്പോള്‍ സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

ഡാര്‍വിന്റെ പരിണാമം, കൊന്തയും പൂണൂലും, പോക്കിരി സൈമണ്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കടലിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുങ്ങുന്നത്.

ചായാഗ്രഹണം പാപ്പിനുവും എഡിറ്റിംഗ് നൗഫല്‍ അബ്ദുല്ലയും നിര്‍വഹിക്കുന്നു.ഗാനങ്ങള്‍ക്ക് സംഗീതം നെസ്സര്‍ അഹമ്മദാണ്. മിഡില്‍ മാര്‍ച്ച്‌ സ്റ്റുഡിയോസ്, കാനായില്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സൂസന്‍ ജോസഫും സിന്‍ട്രീസ്സയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Facebook Comments Box