തുണിയുരിഞ്ഞ് ഇന്‍സ്റ്റഗ്രാം ലൈവില്‍ നടി ഗഹന വസിഷ്ഠ്; അമ്പരന്ന് ആരാധകര്‍

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

നീലച്ചിത്രക്കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ നടി ഗഹന വസിഷ്ഠി പൂര്‍ണനഗ്‌നയായി ഇന്‍സ്റ്റഗ്രാം ലൈവില്‍.നീലച്ചിത്രക്കേസില്‍ അറസ്റ്റിലായതിന്റെ പ്രതിഷേധമായിട്ടാണ് താരം നഗ്‌നയായി ആരാധകര്‍ക്ക് മുന്നിലെത്തിയത്. മൂന്ന് മിനിറ്റോളം താരം പൂര്‍ണ്ണ നഗ്നയായി ലൈവില്‍ എത്തി.

വിവസ്ത്രയായി കാമറയ്ക്ക് മുന്നിലെത്തിയാല്‍ പോണ്‍ എന്ന് വിളിക്കില്ലെന്നും എന്നാല്‍ വസ്ത്രം ധരിച്ചു നിന്നാല്‍ പോണെന്ന് പറയുമെന്നുമാണ് പൂര്‍ണ്ണ നഗ്ന വീഡിയോ പങ്കുവച്ച് താരം കുറിച്ചത്

ഇപ്പോള്‍ ഞാന്‍ ഒരു വസ്ത്രം പോലും ധരിച്ചിട്ടില്ല. പക്ഷേ ഇതിനെ പോണ്‍ എന്നു വിളിക്കില്ല. എന്നാല്‍ ഞാന്‍ നല്ലരീതിയില്‍ വസ്ത്രം ധരിച്ചാലും പോണാണെന്നു പറയും. സമൂഹത്തിന്റെ കാപട്യമാണിത് – ഗഹന വിഡിയോയില്‍ പറഞ്ഞു.

ഫെബ്രുവരിയിലാണ് ഗഹന വസിഷ്ഠിനെ പോണ്‍ ചിത്രീകരിച്ചതിന് മുംബൈ പോലീസ് അറസ്റ്റു ചെയ്യുന്നത്. നാലു മാസത്തിന് ശേഷമാണ് നടിക്ക് ജാമ്യം ലഭിക്കുന്നത്. പിന്നാലെയാണ് പ്രതിഷേധ സൂചകമായി നടി പൂര്‍ണ്ണ നഗ്നയായി ലൈവില്‍ എത്തിയത്.

തന്റെ അറസ്റ്റ് ഒഴിവാക്കുന്നതിന് 15 ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്ന് മുംബൈ പോലീസ് ആവശ്യപ്പെട്ടിരുന്നതായി ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗഹന ആരോപിച്ചിരുന്നു.പോണ്‍ ചിത്രീകരണക്കേസില്‍ വ്യവസായിയായ രാജ് കുന്ദ്രയ്ക്കും നിര്‍മാതാവ് ഏക്ത കപൂറിനുമെതിരേ മൊഴി നല്‍കാന്‍ മുംബൈ പോലീസില്‍ നിന്ന് സമ്മര്‍ദമുണ്ടായിരുന്നെന്നും ആരോപിച്ചു

മോഡലായ താരം നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഹിന്ദി ചിത്രമായ ഫില്‍മി ദുനിയ ആണ് ആദ്യ ചിത്രം പിന്നീട് തെലുങ്ക് തമിഴ് എന്നീ ഭാഷകളിലും അഭിനയിച്ചു. 2012ല്‍ മിസ് ഏഷ്യ ബിക്കിനി കോണ്‍ടെസ്റ്റില്‍ വിജയിയായിരുന്നു


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •