Movies

ഡാന്‍സുമായി പ്രാര്‍ത്ഥന, കുറച്ച് കഞ്ഞിയെടുക്കട്ടെ എന്ന് പൂര്‍ണിമ

Keralanewz.com

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ഇന്ദ്രജിത്ത് സുകുമാരന്റേത്. ഭാര്യ പൂര്‍ണിമയും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും മലയാളികള്‍ക്ക് സുപരിചിതരാണ്. അച്ഛനും അമ്മയും അഭിനയത്തില്‍ തിളങ്ങുമ്പോള്‍ പ്രാര്‍ത്ഥനയാകട്ടെ പാട്ടിന്റെ വഴിയെയാണ്. സോഷ്യല്‍ മീഡിയകളിലും സജീവമാണ് താരപുത്രി. ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ പാട്ടിന്റെയും ഡാന്‍സിന്റെയുമൊക്കെ വീഡിയോ പ്രാര്‍ത്ഥന പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം റീല്‍സില്‍ ഡാന്‍സ് ചെയ്യുന്നതിന്റെ ഒരു പുതിയ വീഡിയോ പങ്കുവച്ചിരിക്കുകയാണ് പ്രാര്‍ത്ഥന. യുഎസ് റാപ്പറായ ഡോജകാറ്റിന്റെ വുമണ്‍ എന്ന മ്യൂസികിനൊപ്പമാണ് പ്രാര്‍ത്ഥന ചുവട് വയ്ക്കുന്നത്. വീഡിയോയ്ക്ക് താഴെ കമന്റുമായി പൂര്‍ണിമയും എത്തി. ‘ഡിന്നറിന് വരൂ’, എന്നാണ് പൂര്‍ണിമ കമന്റ് ചെയ്തത്. ‘കുറച്ച് കഞ്ഞി എടുക്കട്ടെ’ എന്ന് ഒരു ഹാഷ്ടാഗോട് കൂടിയാണ് കമന്റ്

https://www.instagram.com/reel/CTfBkigJLG4/?utm_source=ig_web_copy_link
Facebook Comments Box