വാഹന മോഷണം; യുവാക്കള്‍ റിമാൻഡിൽ

Spread the love
       
 
  
    

കൊച്ചി: വാഹന മോഷണക്കേസുകളില്‍ പ്രതിയായ യുവാക്കള്‍ റിമാൻഡിൽ. മട്ടാഞ്ചേരി സ്വദേശിയാക്കളായാ ഷിഹാബ് (27), മുന്‍സില്‍ (25) എന്നിവരാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി പട്രോളിങ്ങിനിടെ പൊന്നുരുന്നി പാലത്തിനുസമീപം വാഹന പരിശോധനക്കിടെ സംശയം തോന്നിയ ഓട്ടോറിക്ഷയ്ക്ക് പോലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന്, പിന്തുടര്‍ന്ന് പോലീസ് സംഘം ഷിഹാബിനെ പിടികൂടുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ ഓട്ടോറിക്ഷ മോഷ്ടിച്ചതാണെന്ന് മനസിലായി. കടവന്ത്ര പി ആന്‍ഡ് ടി കോളനിയില്‍നിന്ന് മോഷ്ടിച്ച ഓട്ടോറിക്ഷ ഇടുക്കി വെള്ളത്തൂവലില്‍ ഉപേക്ഷിക്കുകയും അവിടെനിന്ന് മറ്റൊരു ഓട്ടോറിക്ഷ മോഷ്ടിച്ച് തിരികെ പോരുകയുമായിരുന്നു. ഷിഹാബിന്‍റെ കൂട്ടുപ്രതിയായ മുന്‍സിലിനെ പ്രത്യേക അന്വേഷണസംഘം പിടികൂടി. ഷിഹാബ് മോഷ്ടിക്കുന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നതും വില്‍പന നടത്തിയിരുന്നതും മുന്‍സില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Facebook Comments Box

Spread the love