Thu. May 2nd, 2024

ടാർ ഇല്ലാത്ത ടാർ റോഡ് ! കപ്പാട് – പൈക റോഡിൻ്റെ സ്ഥിതി അതിദയനീയം

By admin Jul 4, 2022 #news
Keralanewz.com

കാഞ്ഞിരപ്പള്ളി: കപ്പാട്-പൈക റോഡ് തകർന്ന് ഗതാഗതം ദുഷ്‌കരമാകുന്നു. റോഡിലെ ടാറിങ് ഇളകി കുഴികൾ രൂപപ്പെട്ട് ഗതാഗതം താറുമാറായനിലയിലാണ്. അര കിലോമീറ്റർ ഭാഗത്ത് കാൽനടയാത്ര പോലും ദുഷ്‌കരമായ നിലയിലാണ്. കപ്പാട് നിന്നാരംഭിച്ച് പാലാ പൊൻകുന്നം റോഡിൽ കുരുവിക്കൂട് എത്തിച്ചേരുന്ന റോഡാണിത് മൂന്ന് ബസുകളടക്കം സർവീസ് നടത്തുന്ന റോഡാണിത്

എളുപ്പ മാർഗം പാലയിലെത്തുന്ന റോഡ് കൂടിയാണിത്. പലയിടങ്ങളിലും ടാറിങ് ഇളകി തകർന്ന് കാണുവാനില്ലാത്തത്ര രീതിയിൽ റോഡ് തകർന്നു. മഴ തുടങ്ങിയതോടെ തകർന്നുകിടക്കുന്ന വെള്ളംനിറഞ്ഞ ഭാഗം ചെളിനിറഞ്ഞനിലയിലാണ് തകർച്ചയുടെ ആഴമറിയാതെയെത്തുന്ന ഇരുചക്രവാഹനങ്ങളും, മറ്റ് ചെറു വാഹനങ്ങളും കുഴികളിൽ ചാടുന്നത് പതിവായിരിക്കുകയാണ്. കൂടാതെ ഇരുചക്രവാഹനങ്ങൾ കുഴികളിൽ മറിഞ്ഞും ഇവിടെ അപകടങ്ങൾ സംഭവിക്കുന്നുണ്ട്. വാഹനങ്ങൾ കുഴികളിൽ ചാടി കാൽനടയാത്രക്കാരുടെ ദേഹത്ത് ചെളിവെള്ളം തെറിപ്പിക്കുന്നതും പതിവാണ്.

ഓട്ടോ, ടാക്‌സികളടക്കം ഓട്ടം വരാൻ മടിക്കുന്ന രീതിയിൽ തകർന്നുകിടക്കുകയാണ് റോഡ്. കപ്പാട് മുതൽ കൂരാലി വരെ ഈ റോഡ് വീതികൂട്ടി വികസിപ്പിച്ചെടുത്താൽ കെ.കെ. റോഡിന് സമാന്തര റോഡായും ഇത് ഉപയോഗിക്കാനാകും മാന്തറ, പൊൻകുന്നം, പനമറ്റം, പൊതുകം തുടങ്ങിയിടങ്ങളിലേക്കടക്കം പോകുവാൻ യാത്രക്കാർ ആശ്രയിക്കുന്ന റോഡു കൂടിയാണിത് തകർന്നു കിടക്കുന്ന റോഡ് നവീകരിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Facebook Comments Box

By admin

Related Post