Fri. May 17th, 2024

നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും, സര്‍ക്കാരിനെതിരെ കടുപ്പിക്കാന്‍ പ്രതിപക്ഷം

By admin Jul 4, 2022 #news
Keralanewz.com

മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷം നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും. സ്വര്‍ണ്ണക്കടത്തിലെ പുതിയ ആരോപണങ്ങളും പി സി ജോര്‍ജ്ജിന്റെ അറസ്റ്റും പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉന്നയിക്കാനിടയുണ്ട്.

മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ മാത്യു കുഴല്‍നാടന്റെ ആരോപണത്തില്‍ ഇതുവരെ മുഖ്യമന്ത്രി മറുപടി പറയാത്തതും പ്രതിപക്ഷം ആയുധമാക്കും. അതേ സമയം പീഡന പരാതിയിലെ ജോര്‍ജ്ജിന്റെ അറസ്റ്റ് സ്വാഭാവിക നിയമനടപടി എന്ന വാദമാകും ഭരണപക്ഷം ആവര്‍ത്തിക്കുക.

Facebook Comments Box

By admin

Related Post