Kerala News

ഭര്‍ത്താവിന്റെ കാലുതൊട്ട് വണങ്ങിയും മകളെ കെട്ടിപിടിച്ചും ലക്ഷ്മിപ്രിയ, വിജയിക്കേണ്ടിയിരുന്നത് താനാണെന്നും താരം!

Keralanewz.com

നൂറ് ദിവസത്തെ ബി​ഗ് ബോസ് ജീവിതം അവസാനിപ്പിച്ച്‌ തിരികെ സ്വന്തം നാട്ടിലെത്തിയ സന്തോഷത്തിലാണ് നടി ലക്ഷ്മിപ്രിയ.

നൂറ് ദിവസം ഹൗസില്‍ പൂര്‍ത്തിയാക്കണമെന്ന ആ​ഗ്രഹം ഏറ്റവും കൂടുതല്‍ പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ലക്ഷ്മിപ്രിയ.

Lakshmi Priya About Blesslee: എന്നെ വേദനിപ്പിച്ചത് ബ്ലെസ്ലി, കരഞ്ഞുകൊണ്ട് ലക്ഷ്മി പ്രിയ | *BiggBoss

ഗ്രാന്റ് ഫിനാലെയില്‍ ടോപ്പ് സിക്സിലെത്തിയ ലക്ഷ്മിപ്രിയ നാലാം സ്ഥാനമാണ് നേടിയത്. വീട്ടില്‍ ഏറ്റവും കൂടുതല്‍ റിയലായി നിന്ന് മത്സരിച്ച വ്യക്തികളില്‍ ഒരാളും ലക്ഷ്മിപ്രിയ തന്നെയായിരുന്നു. ചിലപ്പോള്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍‌ തവണ എവിക്ഷനില്‍ വന്ന വ്യക്തിയും ലക്ഷ്മിപ്രിയ തന്നെയായിരിക്കും.

രണ്ട് ദിവസങ്ങളിലായാണ് മത്സരാര്‍ഥികളെല്ലാം ഫിനാലെ കഴിഞ്ഞ് തിരികെ നാട്ടിലെത്തിയത്. റോബിന്‍, റിയാസ്, നിമിഷ തുടങ്ങിയവരെല്ലാം കഴിഞ്ഞ ദിവസം തിരികെ കേരളത്തിലെത്തിയിരുന്നു. മാസങ്ങള്‍ക്ക് ശേഷം തിരികെ നാട്ടിലെത്തിയ ലക്ഷ്മിപ്രിയയെ സ്വീകരിക്കാന്‍ ഭര്‍ത്താവും മകളും ബന്ധുക്കളും സുഹൃത്തുക്കളും വിമാനത്താവളത്തില്‍ എത്തിയിരുന്നു.ലക്ഷ്മി പ്രിയ.

‘ഒട്ടും ഈസി ആയിട്ടുള്ള വഴിയല്ല ബിഗ് ബോസ് സീസണ്‍ 4ന്‍റെ 100 ദിവസങ്ങളെന്ന് പറയുന്നത്. ഞാന്‍ വളരെയധികം അഭിമാനിക്കുന്നു എന്നെയോര്‍ത്ത്. ലോകമെമ്ബാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് ഞാന്‍ നന്ദിയറിയിക്കുന്നു.’

‘എന്റെ ഗുരുക്കന്മാര്‍ക്ക്, ജയേഷേട്ടന്, എന്റെ മോള്‍ക്ക്, എന്റെ കൂടെയുണ്ടായിരുന്ന 20 പേര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. നിങ്ങള്‍ തന്ന ചിരിയാണ് എന്നെ പൊട്ടിച്ചിരിപ്പിച്ചത്.’

‘നിങ്ങള്‍ സമ്മാനിച്ച ഓരോ വികാരങ്ങളിലൂടെയും ഞാന്‍ കടന്നുപോയിട്ടുണ്ട്. എന്റെ ദേഷ്യം പുറത്തുകൊണ്ടുവന്നു, എന്‍റെ സങ്കടങ്ങള്‍, എന്‍റെ എല്ലാം’ എന്നാണ് ബിഗ് ബോസ് വേദിയില്‍ ഷോ അനുഭവത്തെക്കുറിച്ചുള്ള മോഹന്‍ലാലിന്റെ ചോദ്യത്തിന് ലക്ഷ്മിപ്രിയ നല്‍കിയ മറുപടി.

വന്നയുടന്‍ മകളെ വാരിയെടുത്ത് ഓമനിച്ചും ഭര്‍ത്താവിന്റെ കാലുതൊട്ട് വണങ്ങിയും നാളുകള്‍ക്ക് ശേഷമുള്ള കണ്ടുമുട്ടല്‍ ലക്ഷ്മിപ്രിയ ആഘോഷിച്ചു.

ഭര്‍ത്താവിന്റെ കാലുതൊട്ട് വണങ്ങിയും മകളെ കെട്ടിപിടിച്ചും ലക്ഷ്മിപ്രിയ

കഴിഞ്ഞ ദിവസമാണ് ധന്യ മേരി വര്‍​ഗീസ് അടക്കമുള്ള താരങ്ങള്‍ തിരികെ നാട്ടിലെത്തിയത്. അപ്പോഴും ലക്ഷ്മിപ്രിയ വരാത്തതിനെ കുറിച്ച്‌ പ്രേക്ഷകരെല്ലാം അന്വേഷിച്ചിരുന്നു. ‘വൃത്തി കൂടുതലുള്ള വ്യക്തിയായതിനാല്‍ ഭര്‍ത്താവ് അടക്കമുള്ളവര്‍ എന്നോട് പറഞ്ഞത് ഞാന്‍‌ അധികനാള്‍ ഹൗസില്‍‌ നില്‍‌ക്കില്ലെന്നാണ്.’

‘അത് കേട്ടപ്പോള്‍ മുതല്‍ ജയേഷേട്ടനോട് വാശിയായി. അങ്ങനെയാണ് നൂറ് ദിവസം തികയ്ക്കണമെന്ന ആ​ഗ്രഹം വന്നത്. ചെറിയ കാര്യങ്ങള്‍ക്ക് ദേഷ്യം വരികയും ക്ഷമയില്ലാത്തയാളുമായിരുന്നു ഞാന്‍. മകള്‍ വിഷസ് അയച്ചപ്പോഴാണ് കോണ്‍ഫിഡന്‍സ് കൂടിയത്.’

ലക്ഷ്മിപ്രിയ ഇപ്പോള്‍ എല്‍പിയാണ്

‘ബി​ഗ് ബോസ് ഹൗസില്‍ ജീവിച്ചതുകൊണ്ട് ലോകത്തിന്റെ ഏത് കോണില്‍ പോയാലും ഇനി ജീവിക്കാന്‍ പറ്റും. ബി​ഗ് ബോസ് ഹൗസ് നെ​ഗറ്റീവ് എനര്‍ജിയുള്ള സ്ഥലമാണെന്നാണ് മത്സരാര്‍ഥികളില്‍‌ പലരും പറഞ്ഞിരുന്നത്. എനിക്ക് അങ്ങനെ തോന്നിയിട്ടില്ല.’

‘എന്റെ ജപവും പ്രാര്‍ഥനയും കൊണ്ട് ഞാന്‍ അവിടെയെല്ലാം പോസറ്റീവ് എനര്‍ജി നിറച്ചിരുന്നു. ദില്‍ഷയാണ് യഥാര്‍ഥ വിന്നറെന്ന് പറയാന്‍ പറ്റില്ല.’

‘ഒരു മനുഷ്യന്‍ കടന്നുപോകേണ്ട എല്ലാ വൈകാരിക വിക്ഷോഭങ്ങളിലൂടെയും കടന്നുപോയിട്ടുണ്ടോ?, ഒറ്റയ്ക്കുള്ള ​ഗെയിമായിരുന്നോ? എന്നൊക്കെയുള്ളത് വിലയിരുത്തണം. ഇത്തരം ​ഗെയിം ഷോകളില്‍ പങ്കെടുക്കുമ്ബോള്‍ ഒറ്റയ്ക്ക് നിന്ന് മത്സരിക്കുകയാണ് വേണ്ടത്.’

ഞാനായിരുന്നു വിജയിയാകേണ്ടിയിരുന്നത്

‘ആ വീട്ടിലെ ആര് തളര്‍ന്ന് പോയാലും ഞാന്‍ ചേര്‍ത്ത് പിടിക്കാറുണ്ടായിരുന്നു. ഫൈനല്‍ സിക്സ് വരെ എത്തുന്നത് വലിയ കാര്യമാണ്. ഞാന്‍ ഒന്നാം സ്ഥാനത്തെ കുറിച്ച്‌ ചിന്തിച്ചിരുന്നില്ല.’

‘എനിക്ക് പിആര്‍ വര്‍ക്കുണ്ടായിരുന്നില്ല. എന്നെ ഇഷ്ടപ്പെടുന്ന കുറച്ച്‌ ആളുകളുടെ പിന്തുണകൊണ്ടാണ് പിടിച്ച്‌ നിന്നത്. നിരവധി പേരുടെ കമന്റുകള്‍ വായിച്ചിരുന്നു. ലക്ഷ്മിപ്രിയയായിട്ട് മൂന്ന് മാസങ്ങള്‍ക്ക് മുമ്ബ് ബി​ഗ് ബോസിലേക്ക് പോയ ഞാന്‍ തിരിച്ച്‌ വന്നത് എല്ലാവരുടേയും സ്നേഹം സ്വീകരിച്ച്‌ എല്‍പിയായിട്ടാണ്.’

‘മാത്രമല്ല പ്രേക്ഷകരുടെ അഭിപ്രായം വായിക്കുമ്ബോള്‍ ഞാനായിരുന്നു വിജയി ആകേണ്ടിയിരുന്നതെന്നും എനിക്ക് തോന്നിയിട്ടുണ്ട്’ ലക്ഷ്മിപ്രിയ പറഞ്ഞു

Facebook Comments Box