Kerala News

പൊലീസ് തലപ്പത്ത് അഴിച്ചു പണി; മനോജ് എബ്രഹാം വിജിലൻസ് ഡയറക്ടർ

Keralanewz.com

പൊലീസ് തലപ്പത്ത് വൻ അഴിച്ചു പണി. വിജിലൻസ് എഡിജിപിയായി മനോജ് എബ്രഹാമിനെ നിയമിച്ചു. കെ പത്മകുമാറിന് എഡിജിപി ഐഡ് ക്വോർട്ടേഴ്സ് ചുമതല നൽകി. എഡിജിപി യോഗേഷ് ഗുപ്തയെ ബെവ്കോ എംഡിയായി നിയമിച്ചു. എം ആർ അജിത് കുമാറിനെ ആംഡ് പൊലീസ് ബറ്റാലിയൻ എഡിജിപിയായി മാറ്റി. ഐജി അശോക് യാദവിനെ സെക്യൂരിറ്റി ഐജിയായി നിയമിച്ചു. ഉത്തരമേഖല ഐജിയായി ടി വിക്രമിന് ചുമതല നൽകി. സംസ്ഥാനത്തെ പൊലീസ് സംവിധാനത്തിനെതിരെ നിരന്തരം വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഈ അഴിച്ചു പണി.

എസ് ശ്യാം സുന്ദർ ക്രൈം ഡിഐജി, കെ കാർത്തിക് കോട്ടയം ജില്ലാ പൊലീസ് മേധാവി, ശിൽപ ഡി വനിതാ സെൽ എസ്പി, വിയു കുര്യാക്കോസ് ഇടുക്കി ജില്ലാ പൊലീസ് മേധാവി, ആർ കറുപ്പ് സ്വാമി കോഴിക്കോട് റൂറൽ പൊലീസ് മേധാവി, ആർ ആനന്ദ് വയനാട് ജില്ലാ പൊലീസ് കമ്മീഷണർ, മെറിൻ ജോസഫ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ, വിവേക് കുമാർ എറണാകുളം റൂറൽ പൊലീസ് കമ്മീഷണർ, എ ശ്രീനിവാസ് എസ്എസ്ബി സെക്യൂരിറ്റി എസ്.പി, ടി നാരായണൻ എഎഐജി പിഎച്ച്ക്യൂ എന്നീ സ്ഥാനങ്ങളിലും ചുമതലയേൽക്കും

Facebook Comments Box