Kerala News

പാലക്കാട്ട് മഹിളാ മോര്‍ച്ചാ നേതാവ് തൂങ്ങിമരിച്ച നിലയിൽ

Keralanewz.com

പാലക്കാട് : മഹിളാമോർച്ച നേതാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സിഎൻ പുരം നടുവക്കാട്ടുപാളയത്ത് രമേഷിന്റെ ഭാര്യ ശരണ്യ രമേഷാണു (27) മരിച്ചത്. രാജൻ–തങ്കം ദമ്പതികളുടെ മകളാണ്


മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷററാണ്. ഇന്നലെ വൈകിട്ട് മാട്ടുമന്തയിലെ വാടക വീടിനുള്ളിലാണു മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് നോർത്ത് പൊലീസ് കേസെടുത്തു. ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണ ശേഷമാകും കൂടുതൽ നടപടിയെന്നും പൊലീസ് അറിയിച്ചു. 
മക്കൾ: രാംചരൺ, റിയശ്രീ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ

Facebook Comments Box