Thu. May 9th, 2024

സംസ്‌ഥാനത്ത്‌ ഇന്ന്‌ പതിനൊന്ന്‌ ജില്ലകളില്‍ കേന്ദ്രകാലാവസ്‌ഥ വകുപ്പ്‌ മഞ്ഞ അലര്‍ട്ട്‌ പ്രഖ്യാപിച്ചു

By admin Jul 11, 2022 #news
Keralanewz.com

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന്‌ പതിനൊന്ന്‌ ജില്ലകളില്‍ കേന്ദ്രകാലാവസ്‌ഥ വകുപ്പ്‌ മഞ്ഞ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളിലാണ്‌ മഞ്ഞ അലര്‍ട്ട്‌. കേരളം, ലക്ഷദ്വീപ്‌, കര്‍ണാടക തീരങ്ങളില്‍ ഈ മാസം 14 വരെ മത്സ്യബന്ധനത്തിന്‌ പോകുന്നതു വിലക്കി. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്‌ വീശും. ചിലയവസരങ്ങളില്‍ ഇത്‌ 65 കി.മി ആയി മാറാനും സാധ്യതയുണ്ട്‌്. കേരളതീരത്ത്‌ ഇന്ന്‌ രാത്രി 11.30 വരെ 3.5 മുതല്‍ 4 മീറ്റര്‍വരെ ഉയരത്തില്‍ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്‌ഥിതി പഠന ഗവേഷണകേന്ദ്രം അറിയിച്ചു

Facebook Comments Box

By admin

Related Post