Fri. Apr 26th, 2024

മധ്യ വേനലവധിക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കും: സുപ്രധാന കേസുകളില്‍ വിധി ഇന്ന്‌

By admin Jul 11, 2022 #news
Keralanewz.com

ന്യൂഡല്‍ഹി: മധ്യ വേനലവധിക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കും. സുപ്രധാന കേസുകളില്‍ വിധി ഇന്ന്‌ പറയും.

കോടതിയലക്ഷ്യക്കേസില്‍ വിവാദ വ്യവസായി വിജയ് മല്യയുടെ ശിക്ഷ ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷതയില്‍ ഉള്ള ബെഞ്ച് പ്രഖ്യാപിക്കും. പോര്‍ച്ചുഗലിന് ഇന്ത്യ നല്‍കിയ നയതന്ത്ര ഉറപ്പ് പ്രകാരം, തന്റെ ശിക്ഷ 25 വര്‍ഷത്തില്‍ കൂടുതലാകാന്‍ കഴിയില്ലെന്ന ബോംബെ സ്‌ഫോടനപരമ്ബരക്കേസിലെ കുറ്റവാളി അബു സലേമിന്റെ ഹര്‍ജിയും സ്ഥിരജാമ്യം തേടി ഭീമ കൊറേഗാവ് കേസ് പ്രതിയും, തെലുഗ് കവിയുമായ വരവരറാവു സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് സുപ്രീം കോടതിക്ക് മുന്നിലെത്തും.

വേനലവധിക്ക് ശേഷം തുറക്കുന്ന ആദ്യദിവസം തന്നെ രണ്ട് പ്രധാന കേസുകളിലാണ് സുപ്രീം കോടതി വിധി പറയുന്നത്. സുപ്രീം കോടതിയുത്തരവിന് വിരുദ്ധമായി, മക്കളുടെ അക്കൗണ്ടിലേക്ക് 40 മില്യണ്‍ ഡോളര്‍ വകമാറ്റിയതിന് വിജയ് മല്യ കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാണെന്ന് 2017 മെയ് മാസം കണ്ടെത്തി. ബാങ്കുകളുടെ കൂട്ടായ്മ നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്. യു.കെയിലെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന വിവാദ വ്യവസായി വിജയ് മല്യയെ ഹാജരാക്കണമെന്ന് ജസ്റ്റിസ് യു.യു ലളിത് അദ്ധ്യക്ഷനായ ബെഞ്ച് പലതവണ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, കൈമാറ്റ നടപടികള്‍ ഇഴയുന്ന സാഹചര്യത്തില്‍ വിധി പ്രഖ്യാപനത്തിലേക്ക് നീങ്ങാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.

അധോലോക നേതാവ് അബു സലേമിന്റെ ഹര്‍ജിയില്‍ ജസ്റ്റിസ് എസ്.കെ കൗള്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. 1993ലെ ബോംബെ സ്‌ഫോടനപരമ്ബരക്കേസില്‍ മുംബൈയിലെ പ്രത്യേക ടാഡ കോടതി 2017ല്‍ അബു സലേമിനെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരുന്നു. ഭീമ കൊറേഗാവ് കേസില്‍ സ്ഥിര ജാമ്യം അനുവദിക്കണമെന്ന തെലുഗ് കവി വരവരറാവുവിന്റെ ആവശ്യം ജസ്റ്റിസ് യു.യു. ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്

Facebook Comments Box

By admin

Related Post