Sat. May 4th, 2024

ചരിത്രത്തില്‍ ആദ്യമായി ഭരണഘടനയെ തകര്‍ക്കാൻ ശ്രമിച്ച പാര്‍ട്ടിയാണ് ബിജെപി: രാഹുല്‍ ഗാന്ധി

By admin Apr 25, 2024
Keralanewz.com

മുംബൈ: ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ രാജ്യത്ത് കോടിക്കണക്കിന് ലക്ഷാധിപതികളെ സൃഷ്ടിക്കുമെന്ന് രാഹുല്‍ ഗാന്ധി.

കഴി‌ഞ്ഞ 10 വർഷം കൊണ്ട് മോദി 22 ശതകോടീശ്വരൻമാരെയാണ് സൃഷ്ടിച്ചത്. ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ രാജ്യത്ത് കോടിക്കണക്കിന് ലക്ഷാധിപതികളെ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചരിത്രത്തില്‍ ആദ്യമായി ഭരണഘടനയെ തകർക്കാൻ ശ്രമിച്ച പാർട്ടിയാണ് ബിജെപിയെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ലോകത്ത് ഒരു ശക്തിക്കും ഇന്ത്യൻ ഭരണഘടനയെ തകർക്കാനാകില്ലെന്നും ഇന്ത്യ സഖ്യം ഭരണഘടനയെ സംരക്ഷിക്കാനാണ് പോരാടുന്നതെന്നും രാഹുല്‍ പറഞ്ഞു.

Facebook Comments Box

By admin

Related Post